നാറ്റീവ് അമേരിക്കൻ വർക്ക് ക്യാംപ് മാർച്ച് 17 മുതൽ 19 വരെ ഒക്കലഹോമയിൽ

സ്വന്തം ലേഖകൻ

ഒക്കലഹോമ: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കൻ മിഷൻ മാർച്ച് 17 മുതൽ 19 വരെ ഒക്കലഹോമ ബ്രോക്കൻ ബോയിൽ സ്പ്രീംഗിങ് ബ്രേക്ക് വർക്ക് ക്യാംമ്പ് സംഘടിപ്പിക്കുന്നു.
അലബാമ, ഒക്കലഹോമ, ലൂസിയാന തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന നാറ്റീവ് അമേരിക്കൻ സമൂഹത്തെ ക്രിസ്തീയ സാക്ഷ്യ നിർവഹണത്തിനു സജ്ജമാക്കുന്നതിനും നേതൃത്വ തലത്തിലേയ്ക്കു ഉയർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടു 2003 ലാണ് നാറ്റീവ് അമേരിക്കൻ മിഷൻ ഭദ്രാസന തലത്തിൽ രൂപീകൃതമായത്.
സൗത്ത് ഈസ്റ്റ് ഒക്കലമോഹനിയൽ ചോക്ടൊകുമ്പർ ലാൻഡ് പ്രസമ്പിറ്റീരിയൻ ചർച്ചുകളുമായി സഹകരിച്ചാണ് വർക്ക് ക്യാംമ്പ് സംഘടിപ്പിക്കുന്നത്. ബൈബിൾ ക്ലാസ്, ആരാധന, ലീഡർഷിപ്പ് ട്രെയിനുങ്ഷ കമ്മ്യൂണിറ്റി കാർണിവൽസ്, ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്ഞറ് എന്നവ വർക്ക്് ക്യാംപിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
യുവജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഈ ക്യാംപിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മാർച്ച് പത്തിനകം പേരു രജിസ്റ്റർ ചെയ്യണമെന്നു അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു റവ.ഡെന്നീസ് എബ്രഹാം കൺവിനർ. ഷിബാ മാത്യു (ഡാള്ളസ്), ജേജേ മാത്യു (ഡാള്ളസ്) 214 604 4812, അബ്രഹാം മാത്യു (ഡാള്ളസ്) 214 322 561 എന്നീ നമ്പരിൽ ബന്ധപ്പെടുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top