ആപ്പ് പൊല്ലാപ്പായി: അയര്‍ലന്‍ഡില്‍ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വര്‍ധിക്കുന്നു

ഡബ്ലിന്‍: ഡേറ്റിങ് ആപ്പുകളുടെ അതിപ്രസരം മൂലം രാജ്യത്ത് ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ 36 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന റൗത്താഡാ ആശുപത്രിയിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ കേസുകള്‍ വര്‍ധിച്ചത് പ്രത്യേകം പരശോധനാ വിധേയമാക്കേണ്ടതാണെന്നു സെന്ററിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എലീന്‍ ഓ മാല്ലി – ഡണ്‍ലപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ സെക്ഷ്വല്‍ അസള്‍ട്ടേഷന്‍ സെന്ററില്‍ എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 400 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, മോശമായ രീതിയില്‍ സ്ത്രീകളെ ശല്യം ചെയ്യുക, കൊലപാതക ശ്രമം എന്നി അടക്കമുള്ള കേസുകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരും, സംശയിക്കുന്നവരും പ്രമുഖ ഡേറ്റിങ് സൈറ്റുകളുമായി ബന്ധപ്പെട്ടവരാണെന്നതാണ് പൊലീസിന്റെ പ്രധാന സംശയത്തിന്റെ കാരണം. ഇത്തരത്തില്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരില്‍ ഏറെയും ഇത്തരത്തില്‍ ലൈംഗിക അസംതൃപ്തി അനുഭവപ്പെടുന്നവരാവും. ഇവരാണ് സ്ത്രീകള്‍ക്കു നേരെ ഇത്തരത്തില്‍ അതിക്രമത്തിനു പലപ്പോഴും മുതിരുന്നത്. ഇത് തടയാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top