ഓസ്‌ട്രേലിയയില്‍ വാഹനാപടകത്തില്‍ മലയാളി നഴ്‌സും സഹോദരിയും മരിച്ചു

കോട്ടയം: ഓസ്‌ട്രേലിയയിലെ ഇപ്‌സ്്വിച്ചിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ ആശ മാത്യു(24), അഞ്ജു മാത്യു(18) എന്നിവരാണ് മരിച്ചത്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിനു സമീപം ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണു നാട്ടില്‍ ലഭിച്ച വിവരം. അഞ്ജുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അഞ്ജുവും സഹോദരിമാരായ അനു, എബി എന്നിവരും ബ്രിസ്ബനില്‍ നഴ്‌സ്മാരായി ജോലി ചെയ്യുകയാണ്. ഇളയ സഹോദരിയായ ആശ +2 കഴിഞ്ഞ് നഴ്‌സിങ് പഠനത്തിനായി രണ്ടു മാസം മുമ്പാണ് ഓസ്‌ട്രേലിയയില്‍ അഞ്ജുവിന്റെ അടുത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന സഹോദരി അനുവിനെ അവരുടെ താമസസ്ഥലത്താക്കിയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കാറില്‍ അഞ്ജുവും ആശയും മാത്രമാണുണ്ടായിരുന്നത്. അഞ്ചു വര്‍ഷമായി അഞ്ജു ഓസ്‌ട്രേലിയയിലാണ്. അവിടെയായിരുന്നു അഞ്ജുവിന്റെ നഴ്‌സിങ് പഠനവും. മൂത്ത സഹോദരി എബിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒന്നര വര്‍ഷം മുമ്പാണ് അഞ്ജു നാട്ടിലെത്തി മടങ്ങിയത്.
ദീര്‍ഘകാലം മസ്‌കറ്റില്‍ ജോലിയിലായിരുന്ന മാത്യു നാട്ടിലെത്തിയിട്ട് അഞ്ചു വര്‍ഷം ആകുന്നതേയുള്ളു. എബിയുടെ ഭര്‍ത്താവ് അനീഷും ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആണ്. ഇവരുടെ മറ്റു ചില ബന്ധുക്കളും ഓസ്‌ട്രേലിയയിലുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

Top