അഭയാര്‍ഥികള്‍ക്കുള്ള രാജ്യാന്തര സംരക്ഷണ ബില്‍ പാസാക്കുന്നു; ബില്ലിന്റെ നടപടിക്രമങ്ങള്‍ പാസാക്കാന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് തയ്യാറെടുക്കുന്നു

ഡബ്ലിന്‍: അഭയാര്‍ഥികള്‍ക്കായി രാജ്യത്ത് തയ്യാറാക്കുന്ന രാജ്യാന്തര സംരക്ഷണ ബില്ലില്‍ ഒപ്പു വയ്ക്കണോ അതോ ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി സുപ്രീം കോടതിയ്ക്കു അയക്കണോ എന്ന കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനമെടുക്കുമെന്നു പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്. അരാസ് ഉച്ചാര്‍സ്‌ട്രെയിനില്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് മീറ്റിങില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം.
ബില്‍ നിയമമാക്കു മാറ്റുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് മൈക്കിള്‍ ഡി.ഹിഗ്ഗിന്‍സ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ മീറ്റിങ്ങില്‍ പങ്കെടുത്തത്. അഭയാര്‍ഥികള്‍ക്കുള്ള അപേക്ഷ നടപടിക്രമങ്ങളില്‍മേല്‍ സ്വീരിക്കേണ്ട തുടര്‍ നടപടികള്‍ ലഘൂകരിക്കുന്നതിനാണ് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ബില്‍ അയര്‍ലന്‍ഡില്‍ പാസാക്കുന്നത്.
ബില്‍ സംബന്ധിച്ചു കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയ പ്രസിഡന്റ് പക്ഷേ, ബില്ലില്‍ ഒപ്പിടുന്നതു സംബന്ധിച്ചു അന്തിമ തീരുമാനം എടുത്തിട്ടില്ല. ബില്‍ നിയമമാക്കാനോ, സുപ്രീം കോടതിയ്ക്കു അയച്ച ശേഷം കൂടുതല്‍ പരിശോധന നടത്താനോ ഹിഗ്ഗിന്‍സ് മുതിര്‍ന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ബില്‍ നിയമമാക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി അടക്കമുള്ളവരുമായി പ്രസിഡന്റ് പ്രത്യേകം പ്രത്യേകം ചര്‍ച്ചയും നടത്തിയിരുന്നു.

Top