സത്കര്‍മ പുരസ്‌കാരം ദയാബായിക്ക്

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡു നല്കി ആദരിക്കുന്നു. ഒക്ടോബറില്‍ ന്യുയോര്‍ക്കില്‍ ഇന്തോഅമേരിക്കന്‍ പ്രസ് ക്‌ളബാണ് ദയ ബായി (76) യെ സത്കര്‍മ അവാര്‍ഡു നല്‍കി ആദരിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ മേഘലകളിലെ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും.

മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലെ ബരുള്‍ ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ സാധാരണ ജീവിതം നയിക്കുന്ന മേഴ്‌സി മാത്യു എന്ന ദയാ ബായ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹിക പ്രവര്‍ത്തകയാണ്. പാലാ, രാമപുരത്തെ പുരാതന ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച മേഴ്‌സി എന്ന 16 വയസുകാരിയുടെ 60 വര്‍ഷക്കാലത്തെ സഹത്തിന്റെയും സഹോദര്യത്തിന്റെയും അവകാശ സമരങ്ങളുടെയും കഥയാണു നമുക്ക് നല്‍കുന്നത്.
ക്രിസ്തീയ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന പാലായിലെ സാമ്പത്തികമായി വളരെ മുന്നില്‍ നിന്ന കൂട്ടുകുടുംബത്തില്‍ നിന്നു വടക്കേ ഇന്ത്യയിലെ ക്രിസ്ത്യന്‍ ആശ്രമത്തില്‍ കന്യാസ്ത്രീയായി ദയാ ബാായി സേവം ആരംഭിച്ചു. തന്റെ സാമൂഹിക പ്രവര്‍ത്തം സഭയില്‍ നിന്നുകൊണ്ട് മൂന്നോട്ടു പോകാന്‍ സാധിക്കാഞ്ഞതിനാല്‍ സഭ വിട്ടു സ്വന്തം സാമൂഹിക പ്രവര്‍ത്ത ശൈലി തെരഞ്ഞെടുത്തു. സോഷ്യോളജി ബിരുദ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ആദിവാസി മേഖലയിലെ സാമൂഹിക ചൂഷണത്തിും അവകാശ ലംഘനത്തിനും എതിരേ ഒറ്റയാള്‍ സമരം നടത്തിയ ഉരുക്കു വനിതയാണ് ദയാ ഭായ്. തന്റെ ശക്തവും തീഷ്ണവുമായ വാക്കുകളും പ്രവര്‍ത്തികളും ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായും ആരോഗ്യപരമായും ഉന്നമനത്തില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യ ഒട്ടാകെ പ്‌ളാസ്‌റിക് നിരോധനം എന്ന സര്‍ക്കാര്‍ സ്വപ്നം തന്റെ കഠിന പ്രയക്ത്‌നത്താല്‍ ഭായി സ്വന്തം ഗ്രാമത്തില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഒരു പിന്നോക്ക ഗ്രാമത്തിന്റെ വളര്‍ച്ച തന്റെ ഒറ്റയാള്‍ സമരത്തിന്റെ പ്രതിബിംബം മാത്രമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക നന്മയും മാനുഷിക മൂല്യങ്ങളും മാത്രം കൈമുതലായിട്ടുള്ള ദയാബായിയെ സര്‍ക്കാര്‍ തലത്തില്‍ിന്ന് ആദ്യമായി ആദരിക്കുന്നത് 2007 ലെ വുമന്‍ ഓഫ് ദി ഇയര്‍ നല്‍കി ആണ്. പിന്നീട് 2012 ലെ ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ലോക രാഷ്ട്രങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പല സെമിനാറുകളിലും സ്വീകരണ ചടങ്ങുകളിലും ആദരവ് ഏറ്റു വാങ്ങിയ ദയാഭായ് ഇന്ന് ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്റെ ഒറ്റയാള്‍ സമര പ്രതീകം കൂടി ആണ്.

Top