ബെല്‍മൗണ്ട് ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗികളുടെ തിരക്കു വര്‍ധിക്കുന്നു; അടിയന്തരസാഹചര്യമില്ലാത്ത കേസുകള്‍ മാറ്റി വയ്ക്കുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ബെല്‍മൗണ്ട് ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റില്‍ തിരക്കു വര്‍ധിച്ചതോടെ ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ അടിയന്തര സാഹചര്യത്തിലുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്നു റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിയില്‍ എത്തുന്ന അത്യാവശ്യകേസുകള്‍ മാത്രം ഇത്തരത്തില്‍ കൈകാര്യം ചെയ്താല്‍ മതിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്.
കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നോണ്‍ ഇലക്റ്റീവ് പ്രൊസീഡ്യറിന്റെ ഭാഗമായാണ് ഇപ്പോള്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അടക്കം അടിയന്തര സാഹചര്യത്തിലുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നത്. മറ്റേര്‍ ഹോസ്പിറ്റലും ഇത്തരത്തില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന കേസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇതും ഇത്തരത്തിലുള്ള രോഗികളുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ആശുപത്രികളില്‍ ബുക്ക് ചെയ്തിരുന്ന 30 ലേറെ കേസുകള്‍ ഇപ്പോള്‍ തന്നെ അധികൃതര്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ പരിഗണിക്കേണ്ട ആറു കേസുകള്‍ കഴിഞ്ഞ ദിവസം ആശുപത്രി റദ്ദാക്കിയിട്ടുണ്ട്. സെന്റ് ജെയിംസ് ആശുപത്രിയുടെ അധികൃതരാണ് ഔദ്യോഗികമായി ഇതു സംബന്ധിച്ചുള്ള വിശദീകരണം പുറത്തു വിട്ടത്.

Top