ദു​ബാ​യ് മാ​ൾ ഇ​രു​ട്ടി​ൽ…..

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാൾ വൈദ്യുത ബന്ധം നഷ്ടമായതിനെ തുടർന്ന് ഇരുട്ടിലായി. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മാളിൽ തിരക്കുള്ള സമയത്ത് വൈദ്യുതബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഇതേതുടർന്ന് മാളിലുള്ള വ്യാപാരസ്ഥാപനങ്ങളും റെസ്റ്റോറന്‍റുകളും അടച്ചു. മാൾ മുഴുവൻ ഇരുട്ടിലായതോടെ എമർജൻസി ലൈറ്റുകളും ഷോപ്പിംഗിനെത്തിയവരുടെ മൊബൈൽ ഫോണ്‍ ഫ്ളാഷ് ലൈറ്റുകളും മാത്രമാണ് വെളിച്ചത്തിന് ഉപയോഗിക്കാൻ കഴിഞ്ഞത്. രണ്ടു മണിക്കൂറിനുശേഷമാണ് മാളിൽ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. വൈദ്യുതി തകരാറിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Latest
Widgets Magazine