ദുബായ് : ഇടിക്കൂട്ടിൽ തീ പാറുന്ന ഇന്ത്യ-പാക് കിക്ക് ബോക്സിങ് പോരാട്ടത്തിന് തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ബി.കെ.കെ കിക്ക്‌ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ എട്ടിന് ദുബൈയിൽ നടക്കും. ദുബായിലെ ഊദ് മേത്ത അൽ നാസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളിൽ വെച്ചാണ് കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് .
മിഥുൻജിത്ത്
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബികെകെ സ്പോർട്സ് ദുബായിൽ വെച്ച് നടക്കുന്നത്.അടുത്തമാസം നടക്കുന്ന ലോക കിക്ക്‌ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകൻ മുൻ കിക്ക് ബോക്സിംഗ് ചാമ്പ്യൻ മിഥുൻജിത്ത് ആണ് .
അൽ നാസർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലെ പ്രധാന ആകർഷണം ഇന്ത്യാ- പാക് പോരാട്ടമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു കിക്ക് ബോക്സിങ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേരെ പൊരുതുന്നത്. പാകിസ്ഥാൻ താരം അബ്ദുള്ള ഷക്കീലിനെ നേരിടുന്നത് തൃശൂർ സ്വദേശി മുഹമ്മദ് ഷുഹൈബ് ആണ്.
ചാമ്പ്യൻഷിപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാം
മുഹമ്മദ് ഷുഹൈബിന് ട്രെയിനിങ് കൊടുത്ത് ഈ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്തത് മലയാളിയായ മുൻ കിക്ക് ബോക്സിംഗ് ചാമ്പ്യൻ മിഥുൻജിത്ത്, അബ്ദുറഹിമാൻ കല്ലായി എന്നിവർ ആണെന്നുള്ളതും എടുത്ത് പറയേണ്ടതാണ്.
നിലവിൽ 64 ബ്രോഡ്കാസ്റ്റർമാരുമായി ബികെകെ കരാർ ഒപ്പിട്ടിട്ടുണ്ട്. 190 ലധികം രാജ്യങ്ങളിൽ ഇതിന് സംപ്രേഷണാവകാശവുമുണ്ട്. ചാമ്പ്യൻഷിപ്പിൽ 10 മത്സരങ്ങൾ ഉണ്ടാകും, അതിൽ 20 പേർ പങ്കെടുക്കും.
സ്വിറ്റ്സർലൻഡിന്‍റെ ഉൾറിച്ച് ബൊകെമെ, റഷ്യയുടെ ഗാഡ്സി മെഡ്സിഡോവ്, ഫുർഖാൻ സെമി കരാബാഖ് എന്നിവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട് .
ഇന്ത്യ-പാക് പോരാട്ടം കാണികളെ ആകർഷിക്കുമെന്നുള്ളതിൽ സംശയമില്ല . ക്രിസ്റ്റ്യൻ അഡ്രിയാൻ മൈലും ഉസ്ബെക്കിന്‍റെ മാവ് ലുദ് തുപീവും തമ്മിലുള്ള മത്സരവും പ്രധാന ആകർഷണമായിരിക്കും .