ഗോള്‍ഡന്‍ ഗോള്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

കാക്കനാട്: ഗോള്‍ഡന്‍ ഗോള്‍ ടര്‍ഫിന്റെയും അക്കാഡമിയുടെയും ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഇംപള്‍സ് സപോര്‍ട്‌സ് സംഘടിപ്പിച്ച ഗോള്‍ഡന്‍ ഗോള്‍ കപ്പ് കോര്‍പ്പറേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. സിക്‌സ്-എ-സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഗോള്‍ഡന്‍ ഗോള്‍ കപ്പ് ടൂര്‍ണമെന്റില്‍ എച്ച്.ഡി.എഫ്.സി. ഗോള്‍ഡന്‍ കപ്പ് ചാമ്പ്യന്മാരും വിപ്രോ ഗോള്‍ഡന്‍ കപ്പ് റണ്ണര്‍ അപ്പുമായി. മൊബൈല്‍ 10എക്‌സ് സില്‍വര്‍ കപ്പ് ചാമ്പ്യന്മാരും ബര്‍ഗോയിന്‍ സില്‍വര്‍ കപ്പ് റണ്ണര്‍ അപ്പുമായി. ടി.സി.എസാണു ബ്രോണ്‍സ് കപ്പ് ചാമ്പ്യന്മാര്‍. കൊച്ചി മെട്രോ റണ്ണര്‍ അപ്പും. ടോപ്പ് സ്‌കോറര്‍: അദിത് മോഹനന്‍(എച്ച്.ഡി.എഫ്.സി), മികച്ച കളിക്കാരന്‍: ഡോണ ഡോണി കെ.എസ്. (എച്ച്.ഡി.എഫ്.സി), മികച്ച ഗോള്‍ കീപ്പര്‍: ജാക്‌സണ്‍ പുലികോട്ടില്‍(വിപ്രോ) എന്നിവര്‍ അര്‍ഹരായി.

സമാപന സമ്മേളനം ഗോള്‍ഡന്‍ ഗോള്‍ ടര്‍ഫ് ഉടമ കുരുവിള സേവിയര്‍ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം തൃക്കാകര എസ്.എച്ച്.ഒ. എസ്.ഐ: എ.എന്‍. ഷാജു നിര്‍വഹിച്ചു. കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഗോള്‍ഡന്‍ ഗോള്‍ അക്കാഡമിയുടെ ഉദ്ഘാടനം ഫുട്‌ബോള്‍ പരിശീലകന്‍ റുബെന്‍ നിര്‍വഹിച്ചു. ഗോള്‍ഡന്‍ ഗോള്‍ കപ്പ് ടൂര്‍ണമെന്റില്‍ വിവിധ കോര്‍പ്പറേറ്റ് കമ്പനികള്‍നിന്നായി 24 ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി അണ്ടര്‍ 12 സെവന്‍സ് ഫുട്‌ബോള്‍ മത്സരവും നടത്തി.

Top