ഡാളസില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഡാലസ് : ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട് ഡാളസിലെ റോളറ്റ് സിറ്റിയില്‍ നിന്നും കാണാതായ മലയാളി സണ്ണി ജേക്കബി (60) ന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു .

റോളറ്റ്, സസ്സാഫസ് വേയിലെ 2600 ബ്ലോക്കിലെ വീട്ടില്‍ നിന്നും ഞായറാഴ്ച നടക്കാന്‍ പോയ സണ്ണി ജേക്കബിനെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളും തിരച്ചില്‍ നടത്തവെ ചൊവ്വാഴ്ച രാവിലെ സണ്ണിയുടെ വീടിനു സമീപമുള്ള ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ തിരിച്ചറിയാനായി ശാസ്ത്രീയ പരിശോധന നടത്തി. സണ്ണി ഡിമന്‍ഷ്യ രോഗ ബാധിതനായിരുന്നു. മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

Top