ബ്രിട്ടന്‍ ഇനി ക്രൈസ്തവ രാജ്യം മാത്രമല്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.ബ്രിട്ടനിലെ ക്രൈസ്തവ സഭയെ ചൊടിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ക്രൈസ്തവരുടെ ജനസംഖ്യയിലുണ്ടായിട്ടുള്ള വന്‍ കുറവ് രാജ്യത്തെ ഇനി കേവലം ഒരു ക്രൈസ്തവ രാജ്യമാക്കുന്നില്ല എന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ബട്‌ലര്‍ – സേ്‌ളാസിന്റെ അധ്യക്ഷതയിലുള്ള പാനലിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ പൊതുജീവിതത്തിന് ബഹുസ്വരതയുടെ സ്വഭാവം കൈക്കൊള്ളണമെന്നും പാനല്‍ ചൂണ്ടിക്കാട്ടുന്നു.butlersloss_
ബ്രിട്ടനിലെ ക്രൈസ്തവ സഭയെ ചൊടിപ്പിച്ച നിരവധി നിര്‍ദ്ദേശങ്ങളാണ് പാനല്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. പ്രഭു സഭയില്‍ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറച്ച് മറ്റ് മതങ്ങളുടെ നേതാക്കന്‍മാര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കണമെന്നുമാണ് പ്രധാനമായ ഒരു നിര്‍ദ്ദേശം. കാന്‍ഡര്‍ബറിയിലെയും യോര്‍ക്കിലെയും ആര്‍ച്ച് ബിഷപ്പുമാരും ധരാം, ലണ്ടന്‍, വിഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ ബിഷപ്പുമാരെ കൂടാതെ മറ്റ് 21 ബിഷപ്പുമാര്‍ക്കായി പ്രഭു സഭയില്‍ സീറ്റ് ഒഴിച്ചിട്ടുണ്ട്. കിരീടധാരണം അടക്കമുള്ള ഔദ്യോഗിക ചടങ്ങുകളിലെല്ലാം കൂടുതല്‍ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളണമെന്നും പാനലിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ജൂത മതത്തെ പിന്തള്ളി ഇസ്‌ളാം, ഹിന്ദു, സിക്ക് എന്നീ ക്രൈസ്തവേതര വിശ്വാസങ്ങള്‍ മുന്നിലേക്ക് വന്നിരിക്കുകയാണെന്നും പാനല്‍ റിപ്പോര്‍ട്ട് പറയുന്നു. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച കമ്മീഷനില്‍ ക്രൈസ്തവ മത പ്രതിനിധികളെ കൂടാതെ മുസ്‌ളിം–ഹിന്ദു–സിക്ക് മത പ്രതിനിധികളും ഉണ്ടായിരുന്നു.

Top