ഐഎപിസി ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റര്‍ രൂപീകരിച്ചു: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജോസ് വി. ജോർജ്

വാൻകൂവർ: നോർത്ത് അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റർ രൂപീകരിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിജിറ്റൽ മാധ്യമരംഗത്തെ സജീവ പ്രവർത്തകനായ റെജിമോനാണ് പുതിയ പ്രസിഡന്റ്. വിവിധ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും അച്ചടി മാധ്യമങ്ങളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സംഘടനകളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

ഡിജിറ്റൽ മാധ്യമപ്രവർത്തകനായ അശ്വനി കുമാറാണ് വൈസ് പ്രസിഡന്റ്. കൈരളി ടിവിയിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുകൂടിയാണ്. അശ്വനി കുമാർ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.

ദൃശ്യമാധ്യമപ്രവർത്തകയായ മഞ്ജു കോരത്താണ് സെക്രട്ടറി. മഞ്ജു കേരള അസോസിയേഷന്റെ മുൻ പ്രസിഡന്റാണ്.

ജോയിന്റ് സെക്രട്ടറിയായി തമിഴ് എഫ്എമ്മിൽ ജോലി ചെയ്യുന്ന തനയെ തെരഞ്ഞെടുത്തു. സൗണ്ട് എൻജിനീയർ കൂടിയായ തന വിവിധ തമിഴ് സാമൂഹ്യ സാംസ്‌കാരിക സംഘടകളിലെ സജീവ പ്രവർത്തകനാണ്.

വാൻകൂവറിലെ മലയാളം റെഡ്എഫ്എമ്മിന്റെ ആദ്യത്തെ അവതാരകനായ സണ്ണി നെയ്യാൻ ആണ് ട്രഷറർ. കേരളത്തിൽ ദീർഘകാലം ആകാശവാണിയിൽ അവതാരകനായിരുന്നു. സാംസ്‌കാരിക സംഘടനകളിലെ സജീവ പ്രവർത്തകനാണ്.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഡിജിറ്റൽ മാധ്യമപ്രവർത്തകൻ സുനിൽ കെ. പിള്ള, പ്രമുഖ ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ സ്വപ്ന ജോയി, റേഡിയോ ബ്രോഡ്കാസ്റ്ററും ആർട്ട് ഡയറക്ടറും ഇവന്റ് കോകോർഡിനേറ്ററുമായ മധു നായർ, മാധ്യമ അധ്യാപകനും നിരവധി ടെലിവിഷൻ പ്രോഗ്രാമുകളുടെ അണിയറ പ്രവർത്തകനുമായ സിജിൻ വിൻസെന്റ്, എഴുത്തുകാരനും ബ്ലോഗറുമായ രാജേഷ് ജയപ്രകാശ്, എഴുത്തുകാരനും കോളമിസ്റ്റുമായ അശോക് നായർ എന്നിവരെ തെരഞ്ഞെടുത്തു.

ജയ്ഹിന്ദ് വാർത്തയുടെ റീജിയണൽ ഡയറക്ടറും കാനേഡിയൻ കണക്ഷൻസ് പ്രോഗ്രാമിന്റെ ഡയറക്ടറുമായ ഐഎപിസി ഡയറക്ടർ ഒ.കെ. ത്യാഗരാജൻ, ജയ്ഹിന്ദ് വാർത്തയുടെ റീജിയണൽ ഡയറക്ടറും കനേഡിയൻ കണക്ഷൻ നിർമാതാവും ഫോട്ടോഗ്രാഫി ഡയറക്ടറും ഐഎപിസി ദേശീയ കമ്മിറ്റി അംഗവുമായ തമ്പാന്നൂർ മോഹൻ, ദേശീയ കമ്മിറ്റി അംഗം ഡോ. സനിത ലോയിഡ് എന്നിവർ തെരഞ്ഞെടുപ്പുകൾക്കു നേതൃത്വം നൽകി. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ കാനഡയിൽ നിന്നുള്ള ബോർഡ് അംഗങ്ങളെ ഐഎപിസി ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയ അഭിനന്ദിച്ചു.

Top