ക്രോയിഡോണ്‍: ബ്രിട്ടനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍നെസ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയ മഞ്ജു ഷാഹുല്‍ ഹമീദ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. 2025 ജനുവരി 24 ന് ശേഷം നടക്കാനിരിക്കുന്ന അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മത്സരാര്‍ഥികളില്‍ നിന്നുമാണ് മഞ്ജു ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ലങ്കാഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സോബിയ മാലിക്, മാഞ്ചസ്റ്റര്‍ കൗണ്ടി കൗണ്‍സിലിലെ ഫില്‍ ബ്രിക്കല്‍ എന്നിവരാണ് മഞ്ജുവിനെ കൂടാതെ ലേബര്‍ പാര്‍ട്ടിയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍. തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയായ മഞ്ജു നിലവില്‍ ക്രോയിഡോണിലെ ബ്രോഡ് ഗ്രീന്‍ വാര്‍ഡിലെ കൗണ്‍സിലറാണ്.
മഞ്ജു 2014 ല്‍ ക്രോയ്‌ഡോണിന്റെ മേയറായിരുന്നു. 1996 ല്‍ ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന റാഫി ഷാഹുല്‍ ഹമീദിനെ വിവാഹം കഴിച്ചാണ് യുകെയില്‍ എത്തുന്നത്. ചെമ്പഴന്തി എസ് എന്‍ കോളേജില്‍ നിന്നും ബിരുദം നേടിയ മഞ്ജു ലണ്ടനിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്റിഫിക് ആന്‍ഡ് എഞ്ചിനീയറിംഗ് സോഫ്റ്റ്വെയറില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലണ്ടനിലെ പഠനകാലത്ത് വിദ്യാര്‍ഥി യൂണിയനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. രാഹുല്‍ ഗാന്ധി ലണ്ടനില്‍ പങ്കെടുത്ത ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവാസി സമ്മേളനത്തില്‍ പങ്കെടുത്ത മഞ്ജു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.