മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ബഹളം രൂക്ഷമായതോടെ സഭ നടപടികള്‍ നിര്‍ത്തിവെച്ചു; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭ ചേര്‍ന്നപ്പോള്‍ മണിപ്പൂര്‍ കത്തുന്നു എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ബഹളം രൂക്ഷമായതോടെ ലോക്‌സഭ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചര്‍ച്ചയുടെ സമയം സ്പീക്കര്‍ തീരുമാനിക്കും. ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായ മറുപടി പറയുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയാട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സോണിയ നരേന്ദ്രമോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മണിപ്പൂര്‍ കലാപം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് സിപിഎം എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top