തിരക്കൊഴിവാക്കാന്‍ ബ്യൂറോഹ് ക്വറിയില്‍ ക്യൂ നിയന്ത്രണ സംവിധാനവുമായി ഗാര്‍ഡാ 

 

ഐറിഷ് നാച്ചുറലൈസേഷന്‍ ആന്റ് ഇമിഗ്രേഷന്‍ സര്‍വീസും ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയും ബ്യൂറോയ്ഹ് ക്വറി ഇമിഗ്രേഷന്‍ പബ്ലിക് ഓഫീസിലെ ക്യൂമാനേജ്‌മെന്റ് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശം.

നിഷ്‌കര്‍ഷിച്ചിരിക്കുന്ന കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍( ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍) പബ്ലിക് ഓഫീസില്‍ വരേണ്ടതില്ല. ഇതിനായി വേറെ സജ്ജീകരണം ചെയുന്നുണ്ട്. നിഷ്‌കര്‍ഷിച്ചിരിക്കുന്ന കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശരത്കാലം കഴിയാറുന്നതോടെ അവസരം ലഭിക്കും. ഇക്കാര്യം കോളേജുകളെ അറിയിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിവരം നല്‍കും. ബ്യൂറോഹ് ക്വറി പബ്ലിക് ഓഫീസില്‍ ഇവര്‍ വന്ന് കാത്ത് നില്‍കേണ്ടതില്ലെന്ന് ചുരുക്കം. ഇത് മൂലം എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ബുധനാഴ്ച്ച മുതല്‍ പുതിയ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ആയിരിക്കും. ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതും ആണ് വരേണ്ടത്. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട. തുറന്ന് പ്രവര്‍ത്തിക്കുന്ന സമയം ആഴ്ച്ചവാസനം വരെ നീട്ടിയിട്ടുണ്ട്. ഇമിഗ്രേഷന്‍ സ്റ്റാറ്റസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ളവരുടെ നിരക്ക് കൂടിയ സാഹചര്യത്തിലാണിത്. ഐഎന്‍ഐഎസിന്റെയും ജിഎന്‍ഐബിയുടെയും ജീവനക്കാര്‍ അതിരാവിലെ മുതല്‍ തന്നെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഓഫീസുലണ്ടാകും.

ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം റീ എന്‍ട്രി വസകള്‍ക്കായി അവസാന വട്ടത്തിലാണ്. താമസിയാതെ തന്നെ വേഗത്തില്‍ ഇത് നടപ്പാക്കും. രജിസ്റ്റര്‍ചെയ്യുന്ന ആള്‍ നിര്‍ബന്ധമായും എത്തിയിരിക്കണം. വ്യക്തി വിവരം നല്‍കുന്നതിനും പരിശോധിക്കുന്നതിനും ഇത് ആവശ്യമാണ്. ബയോമെട്രിക് രേഖകളടക്കം പരിശോധിക്കേണ്ടതുണ്ട്. കൂടാതെ വഞ്ചനയോ ആള്‍മാറാട്ടമോ നടക്കുന്നില്ലെന്നും ഉറപ്പാക്കുന്നതിനാണ് വ്യക്തി തന്നെ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.

യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ നിന്നല്ലാതെ 30000 വിദ്യാര്‍ത്ഥികളെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ട്. തൊണ്ണൂറ് ദിവസമാണ് രാജ്യത്ത് എത്തിയ ശേഷം ഇവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിക്കുന്നത്. മിക്കവരും ഗ്രീഷ്മകാലത്താണ് അയര്‍ലന്‍ഡിലെത്തുക. ഈ സമയത്ത് വരുന്ന അധിക തിരക്ക് ഒഴിച്ച് നിര്‍ത്തിയാല്‍ ഈ ഓഫിസിനു സാധാരണ നിലയില്‍ ബുദ്ധിമുട്ട് കൂടാതെ പ്രവര്‍ത്തിക്കും. കെട്ടിടത്തിന്റെ പരിമിതി മൂലം തിരക്ക് നിയന്ത്രിക്കുന്നതിനും പ്രായസമുണ്ട്. വിരല്‍ അടയാളം എടുക്കുന്നതിനും പരിശോധിക്കുന്നതിനും ആണ് ബുദ്ധിമുട്ട് നേരിടാറ്. മറ്റ് കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗിക്കാനും സാധ്യമല്ല. ബയോമെട്രിക് ഉപകരണവും സ്മാര്‍ട്ട് കാര്‍ഡ് പ്രൊഡക്ഷന്‍ സിസ്റ്റവും എടുത്ത് മാറ്റാന്‍ കഴിയുന്നതല്ല. മാറ്റം വരുത്തുന്നത് ഗാര്‍ഡയുടെ ഐടി സംവിധാനത്തെ നേരിട്ട് അപ്പോള്‍ തന്നെ ബാധിക്കും. ഈ പരിമിതികളില്‍ നിന്ന് കൊണ്ട് തന്നെ വര്‍ഷം ഒരു ലക്ഷം പേരാണ് വന്ന് പോകുന്നത്.

ജിഎന്‍ഐബി പബ്ലിക് ഓഫീസ് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട്മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച്ച് 86വരെയും പ്രവര്‍ത്തിക്കും. ഉച്ചഭക്ഷണ സമയത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ജോലിക്കാര്ക്കും ബിസ്‌നസുകാര്ക്കും മുന്‍ ഗണന രാവിലെ നല്‍കാറുണ്ട്.

Top