മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ച് മരിച്ചു: മരിച്ചത് ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് കോട്ടയം കുറുപ്പന്തറ സ്വദേശിനി.

ഡബ്ലിൻ :മലയാളികളെ ആശങ്കയിലാഴ്ത്തി അയർലണ്ടിൽ കൊറോണ ബാധിച്ച് മലയാളി നേഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരിച്ചത് . 54 നാല് വയസായിരുന്നു ബീനക്ക് . ഇന്ന് രാവിലെയായിരുന്നു മരണം. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അര്‍ബുദ ബാധയെതുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദിയില്‍ വച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടന്മല്‍ പുതിയകത്ത് സഫ് വാനാണ് മരിച്ചത്. 37 വയസായിരുന്നു. റിയാദില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ച് ദിവസമായി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. സൗദിയിലെ ജര്‍മ്മന്‍ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഫ്വാന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നാണ് ബന്ധുക്കള്‍ ലഭിച്ച വിവരം. മരിച്ചതിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഒപ്പമുണ്ട്. ഇവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈയടുത്താണ് ഭാര്യ സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്.പരേതനായ കെഎന്‍പി മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ അസീസ്, ഷംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന്‍, ലുഖ്മാന്‍, സൈഫൂനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ. അതേസമയം, കഴിഞ്ഞ ദിവസവും സൗദിയില്‍ ഒരു മലാളി കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസാണ് മരിച്ചത്. സ്ഫ്വാനെ പ്രവേശിപ്പിച്ച സൗദി ജര്‍മ്മന്‍ ആശുപത്രിയിലാണ് ഷബ്‌നാസിനെയും പ്രവേശിപ്പിച്ചത്.

സൗദിയിലെ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. ജനുവരിയിലായിരുന്നു ഷബ്നാസിന്റെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന്റെ അവധി കഴിഞ്ഞ് മാര്‍ച്ച് 10നാണ് സൗദിക്ക് തിരിച്ചുപോയത്. അവിടെ വച്ചാണ് രോഗബാധിതനായത്. തുടര്‍ന്ന് മദീനയിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പനി കടുത്തുത്തതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ഷബ്നാസ് വെന്റിലേറ്ററിലായിരുന്നു. ഷബ്നാസിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവിടെ തന്നെ മൃതദേഹം സംസ്‌കാരം നടത്തി. അതേസമയം, ദിവസേന ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാമതായി നില്‍ക്കുന്നത്. 2370 പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജിവസം നാല് പേരാണ് സൗദിയില്‍ മരിച്ചത്. ആകെ 29പേരാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. ഒമാനില്‍ 25 പേര്‍ക്കും കുവൈത്തില്‍ 75 പേര്‍ക്കും ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചു.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായുള്ള കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമാണ് കടന്നിരിക്കുന്നത്. അമേരിക്കയിലും ഫ്രാൻസിലും 24 മണിക്കൂറിനിടെ മരിച്ചത് ആയിരത്തിലധികം പേരാണ്. അമേരിക്കയിൽ രോഗ ബാധ 3 ലക്ഷം കടന്നു. ഇവിടെ 8444 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ന്യൂയോർക്കിൽ മാത്രം മരണം 3565 ആയി. ഇറ്റലിയിൽ മരണം പതിനയ്യായിരം പിന്നിട്ടു. സ്പെനിയിനിൽ മരണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ലോക്ക്ഡൗണ്‍ ഏപ്രിൽ 25 വരെ നീട്ടി.

അതിനിടെ കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.

Top