രാജ്യത്ത് 443 കൊവിഡ് കേസുകൾ കൂടി: ഇതുവരെ നൽകിയത് നാലു മില്യൺ കൊവിഡ് വാക്‌സിൻ

ഡബ്ലിൻ: രാജ്യത്ത് 443 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സ്‌റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ടമെന്റ്. ശനിയാഴ്ചയാണ് രാജ്യത്ത് ഇതുവരെ ഇത്രയും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് നാലു മില്യൺ കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജ്യത്ത് 43 പേരെയാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 13 പേരെ ഐസിയുവിലേയ്ക്കു പ്രവേശിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ നാൽപ്പത് ശതമാനം ആരോഗ്യ പ്രവർത്തകരെയും വാക്‌സിനേറ്റ് ചെയതിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിട്ടത് വാക്‌സിനേഷൻ ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ പ്രഫ.ബ്രയാൻ മക്കാർത്തി പറഞ്ഞു.

കഴിഞ്ഞ നാലു ദിവസത്തിനിടെ അരലക്ഷത്തിലേറെ വാക്‌സിൻ വിതരണം ചെയ്തതായും അഡ്മിനിസ്‌ട്രേറ്റർ സമ്മതിക്കുന്നു.

ഐറിഷ് ഡെർബി ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹോഴ്‌സ് റേസിംങ് പരിമിതമായ ആളുകളുടെ സാഹചര്യത്തിൽ നടത്തിയിരുന്നു.

Top