മലയാളിയുടെ ഇന്തപ്പഴങ്ങള്‍ ഇവിടെ ഒരുങ്ങുന്നു

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ ഫാക്ടറി ഉള്ളത് യുഎഇയിലെ അലൈനിലാണ്. അബുദാബി ഗവണ്മെണന്റിന്റെ ഉടമസ്ഥതയിലുള്ള ഈ ഫാക്ടറിയില്‍നിന്നു കേരളത്തലേക്കും ഈന്തപ്പഴങ്ങള്‍ ധാരാളമെത്തുന്നു.

ലുലു, ഖലാസ്, ഖെനൈസി, ദബ്ബാസ്, ഫര്‍ദത തുടങ്ങിയ വ്യത്യസ്ത ഈന്തപ്പഴ ഇനങ്ങള്‍ക്കു പുറമേ ഈന്തപ്പഴ സിറപ്പും ഈത്തപ്പഴ പേയ്സ്റ്റും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ വിഭാഗങ്ങളിലുള്ള ഈന്തപ്പഴങ്ങള്‍ ഫാക്ടറിയില്‍ എത്തിച്ചു കഴുകി വൃത്തയാക്കി തരംതിരിച്ചു പായ്ക് ചെയ്യുന്നു. 48 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നുള്ള ഈന്തപ്പഴങ്ങള്‍ കയറ്റിയയക്കുന്നത്. കേരളത്തിലേക്കും നല്ലൊരു ശതമാനം കയറ്റി അയക്കുന്നുണ്ടെന്നു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ നന്ദകുമാര്‍ പറഞ്ഞു.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30,000 കര്ഷകകരില്‍ നിന്നാണ് ഈത്തപ്പഴ ശേഖരണം. 1,20,000 മെട്രിക് ടണ്‍ ഈത്തപ്പഴങ്ങളാണ് ഇവിടെ നിന്ന് ഓരോ വര്ഷ,വും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്.

Top