മര­ണ­ശേഷം മനു­ഷ്യാവ­യ­വ­ങ്ങള്‍ മണ്ണിനോ മനു­ജനോ ?

ലതാ­പോള്‍, കറു­ക­പ്പി­ള്ളില്‍

അവ­യ­വ­ദാനം സര്‍വ്വ­ദാ­നാല്‍ പ്രധാനം എന്ന ഒരു ചിന്താ­ശ­കലം എന്റെ മനസ്സിനെ മഥി­ക്കു­വാന്‍ തുട­ങ്ങി­യിട്ട് ഏറെ നാളാ­യി. അവ­യ­വ­ദാ­ന­ത്തിന്റെ പ്രസ­ക്തി­യേയും, മഹത്വത്തേയും കുറിച്ച് പലരും പല­വട്ടം പറ­ഞ്ഞിട്ടും, എഴു­തി­യിട്ടുമുണ്ടെ­ങ്കിലും മര­ണ­ശേ­ഷ­മുള്ള അവ­യ­വ­ദാ­ന­ത്തെ­ക്കു­റി­ച്ചുള്ള ഒരു അവ­ബോധം വായ­ന­ക്കാ­രുടെ മന­സ്സില്‍ ദൃഢ­മായി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞാനിത് കുറിക്കട്ടെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മാമ­ല­കള്‍ക്ക­പ്പു­റത്ത് മര­ത­ക­പ്പ­ട്ടു­ടുത്ത് മല­യാ­ളമെന്നൊരു നാടുണ്ട്
കൊച്ചു­മ­ല­യാ­ളമെ­ന്നൊരു നാടു­ണ്ട്.’

ആ മല­യാ­ള­ക്ക­ര­യില്‍ നിന്ന് മെച്ച­പ്പെട്ട ജീവി­ത­സൗ­ക­ര്യ­ങ്ങള്‍ തേടി എഴു­പ­തു­ക­ളില്‍ അമേ­രി­ക്ക­യി­ലേക്ക് കുടി­യേ­റിയ കേര­ളീ­യര്‍ പലരും വാര്‍ദ്ധ­ക്യ­ത്തി­ലേക്ക് കടക്കുന്നു. ജോലി­യില്‍ നിന്നും വിര­മിച്ച് ഇരു­നാ­ടു­ക­ളി­ലു­മായി വിശ്ര­മ­ജീ­വിതം നയി­ക്കാ­മെന്നോര്‍ത്തി­രുന്ന പലരും കാല­യ­വ­നി­ക­ക്കു­ള്ളില്‍ മറ­ഞ്ഞു­ക­ഴി­ഞ്ഞു. ഭൂമി­യിലെ സ്വര്‍ഗ്ഗ­മെന്ന് വിശേ­ഷി­ക്ക­പ്പെ­ട്ടി­രുന്ന അമേ­രി­ക്ക­യില്‍ എത്തിയ കാലം മുതല്‍ കുടും­ബ­ത്തിനുവേണ്ടി ജീവിച്ച്, മക്കള്‍ക്കു­വേണ്ടി കരുതി, മക്ക­ളുടെ സ്‌നേഹ­സാ­ന്ത്വന സ്പര്‍ശ­ത്തില്‍ വാര്‍ദ്ധ­ക്യ­ജീ­വിതം സന്തോ­ഷ­പ്ര­ദ­മാ­ക്കാ­മെന്ന വ്യാ­മോ­ഹ­ത്തില്‍ ഇന്നെലകളില്‍ ജീവിതം ഹൊമിച്ചവര്‍ ഇന്നിന്റെ നേര്‍മുഖത്ത് ഒറ്റപ്പെടുന്ന കാഴ്ച വേദന ഉളവാക്കുന്നു.
ഉന്നത നിലവാരത്തോടെ പഠനം പൂര്‍ത്തിയാക്കി നല്ല ശമ്പളത്തോടെ ജോലിയില്‍ പ്രവേശിച്ച ചിലരെങ്കിലും അവിവാഹിതരായി ഇന്നും തുടരുന്നു. സ്വസമൂഹത്തില്‍ നിന്ന് മരുമക്കളെ ആഗ്രഹിച്ച ചില മാതാപിതാക്കെലെങ്കിലും തങ്ങളുടെ ആഗ്രഹങ്ങളെ കുഴിച്ചു മൂടി ഇതരസംസ്‌കാരപാരമ്പര്യത്തില്‍പ്പെട്ടവരെ സ്വീകരിക്കേണ്ടി വരുന്നു. ഇണക്കുരുവികളിലോരാല്‍ ഓര്‍ക്കാപ്പുറത്ത് പറന്നകന്നപ്പോള്‍ ഏകാന്തതക്ക് വഴിമാറിയ ജടാനരബാധിച്ച നമ്മുടെ മുന്‍ഗാമികള്‍. തങ്ങളുടെ മക്കള്‍ക്ക് ഉന്നതമായ ജീവിത സാഹചര്യം ഉണ്ടാവണം എന്ന ആഗ്രഹത്തോടെ രാപകലില്ലാതെ അദ്ധ്വാനിച്ചവര്‍ക്ക് ഇന്ന് മക്കള്‍ അന്യരാകുന്നു. ജന്മദിനത്തിലും, ക്രിസ് മസിനും, ചിലപ്പോള്‍ പുതുവര്‍ഷത്തിലും അഞ്ചലോട്ടക്കാരന്‍ തരുന്ന സമ്മാനങ്ങള്‍ ഷോക്കേസില്‍ മാറാല പിടിക്കാതെ തുടച്ചു വൃത്തിയാക്കി, ഇമകള്‍വെട്ടാതെ കണ്ണുംനട്ടിരിക്കുന്ന വിഷാദമുഖങ്ങള്‍ നൊമ്പരപ്പെടുത്തുന്നു.

‘ ഏഴ് പത്തു് ഏറിയാല്‍ എണ്‍പത്’ എന്ന വേദ വാക്യം ഉള്‍കൊണ്ടുകൊണ്ട് ഇനിയുള്ള ജീവിതമെങ്കിലും ആവുന്നത്ര സത് പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ആറടി മണ്ണിലേക്ക് മടങ്ങാം. ദൈവം കനിഞ്ഞ് നല്കിയ ഈ ജീവിതം ഒരു കൂട്ടര്‍ ദീര്‍ഘായുസോടെ അനുഭവിക്കുമ്പോള്‍, ചിലരെയെങ്കിലും പ്രായഭേതമെന്യേ ദൈവം തിരികെ വിളിക്കുന്നു. അപ്രതിക്ഷിതമായി മരണം മാടിവിളിച്ചാല്‍ സര്‍വവും പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടിവരും. ഇവടെ അവയവദാനമെന്ന പുണ്യപ്രവര്‍ത്തിക്ക് അനുമതിനല്കി കയ്യൊപ്പ് ചാര്‍ത്തിയവര്‍ തങ്ങളുടെ ചില അവയവങ്ങള്‍ക്കെങ്കിലും പുഴുക്കള്‍ക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു. പുത്തന്‍ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും ഡ്രൈവിംഗ് ലൈസന്‍സില്‍ അത്തരമൊരു അനുമതിയുടെ വിരലടയാളം എഴുതി ചേര്‍ത്തുകഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയിലെ ന്യുജേര്‍സിയില്‍ ക്‌ളിഫ്റ്റണ്‍ ദേവാലയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനമായി നല്കിയത് മൂലം പ്രതീക്ഷ അറ്റിരുന്ന ചിലര്‍ ഇന്ന് നല്ല ജീവിതം നയിക്കുന്നത് നമ്മുടെ കണ്‍മുന്‍പില്‍ കാണുന്ന യാധാര്‍ധ്യമാണ്. ജീവിതം തിരികെ ലഭിച്ചവര്‍ ആ യുവാവിന്റെ മരണവാര്‍ഷികദിവസം അവന്റെ മാതാപിതാക്കളെ കാണുവാനെത്തുന്നത് ഹൃദയസ്പര്‍ശിയായ കാഴ്ചയാണ്.

കൊച്ചു കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ റോടപകടത്തില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവതി തന്റെ കണ്ണുകളും വൃക്കകളും, കരളും,ഹൃദയവും പാന്‍ക്രിയാസും ദാനം ചെയ്തത് പുതിയൊരു വഴിത്തിരിവായി. തന്റെ ഒരു അവയവമെങ്കുലും ദാനം ചെയ്യണമെന്ന് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തന്റെ ഡയറിയില്‍ കുറിച്ചിരുന്നത്രെ.

നമ്മുടെ കൊച്ചു­കേ­ര­ള­ത്തില്‍ അപ­ക­ട­ങ്ങ­ളി­ലൂടെ മസ്തി­ഷ്‌ക­മ­രണം സംഭ­വി­ക്കു­മെന്ന് ഉറ­പ്പാ­യ­വ­രുടെ ബന്ധു­ക്കള്‍ ധാരാ­ള­മായി അവ­രുടെ അവ­യ­വ­ദാ­ന­ത്തിന് സന്ന­ദ്ധത കാണി­ച്ചു­കൊണ്ട് മുന്നോട്ട് വരു­ന്നു­ണ്ട്. ഉറ്റ­വ­രു­ടേയും ഉട­യ­വ­രു­ടേയും അവ­യ­വ­ങ്ങള്‍ ചിലരെയെ­ങ്കിലും ജീവി­ത­ത്തി­ലേക്ക് മട­ക്കി­യെ­ത്തി­ക്കു­ന്നു. തിരു­വ­ന­ന്ത­പു­രത്ത് അഭി­ഭാ­ഷ­ക­നാ­യി­രുന്ന നീല­ക­ണ്ഠ­ശര്‍മ്മ­യുടെ അവ­യ­വ­ങ്ങള്‍ ഇന്ന് അഞ്ചു­പേ­രി­ലായി ജീവി­ക്കു­ന്നു. അവ­യ­വ­ദാ­ന­ത്തിന് ജാതിയും മതവും തട­സ്സ­മല്ല എന്ന­തിന് ഉത്തമ ഉദാ­ഹ­ര­ണ­മാണ് ഒരു പരി­ച­യ­വു­മി­ല്ലാത്ത മുസ്‌ളീം യുവാ­വിന് നമ്പൂ­തിരി യുവതി വൃക്കനല്‍കി മാതൃ­ക­യാ­യ­ത്.

‘ജീവിതത്തിന്റെ അര്‍ഥം ജീവിതത്തിനപ്പുറത്തേക്കും’ കൂടി ഉണ്ടെന്ന പ്രതിക്ഞയുമായി മുംബയിലെ കല്യാണ്‍ രൂപതാ മാതൃ സംഘത്തിലെ മൂവായിരത്തോളം വീട്ടമ്മമാര്‍ മരണശേഷം തങ്ങളുടെ അവയവം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ നാം സമ്മതിച്ചാല്‍ ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഒരാളെയെങ്കിലും രക്ഷിക്കുന്നതിന് കാരണമാകും.അന്ധനായ ഒരാള്‍ക്ക് നിങ്ങളുടെ ഒരു കയ്യൊപ്പുമൂലം കാഴ്ച ലഭിക്കുമെങ്കില്‍ അതില്പരം പുണ്യകര്‍മ്മം എന്തുള്ളു? ജാതിയോ മതമോ, വിഭാഗമോ നോക്കാതെ അവയവ ദാനമെന്ന പുണ്യകര്‍മത്തില്‍ നമുക്കും അണിചേരാം. തിരിച്ചറിയല്‍ കാര്‍ഡു പുതുക്കുമ്പോള്‍ ‘ഓര്‍ഗന്‍ ഡോണര്‍’ എന്ന് അഭിമാനത്തോടെ അടയാളപ്പെടുത്താം.

നമ്മുടെ മര­ണ­ശേഷം ഒരു­ ജീവനെങ്കിലും വീണ്ടെടുക്കുവാന്‍ സാധിച്ചാല്‍ ഈ ജീവതത്തിന് അര്‍ഥമുണ്ടായി. മരിച്ച് മണ്ണ­ടി­ഞ്ഞാലും ആ പുണ്യപ്രവര്‍ത്തിയിലൂടെ വീണ്ടും ജീവി­ക്കും.’ ജീവി­ത­ത്തിന്റെ അര്‍ത്ഥം ജീവി­ത­ത്തിന്പ്പു­റ­ത്തേയ്ക്കും’ എന്ന ആപ്ത­വാ­ക്യം പ്രാവര്‍ത്തിക­മാ­ക്കു­വാന്‍ നമുക്ക് കഴി­യും.

ഊണിലും ഉറ­ക്ക­ത്തിലും, ഇരി­പ്പിലും നട­പ്പിലും, നമ്മുടെ സന്ത­ത­സ­ഹ­ചാ­രി­യായ മര­ണ­ത്തെ­ക്കു­റിച്ച് ശവ­മ­ഞ്ച­ത്തില്‍ എഴു­തി­യി­രി­ക്കു­ന്നു. ‘ഇന്നു ഞാന്‍ നാളെ നീ’ നമ്മുടെ നാഴിക എപ്പോ­ഴാണ് എന്ന് ആര­റി­ഞ്ഞു? ജീവി­താ­ന്ത്യത്തെ­ക്കു­റിച്ച് ചിന്തി­ക്കു­മ്പോള്‍ ഓര്‍മ്മകളിലെവിടെയോ മധുര നൊമ്പ­ര­മായി ഒഴു­കി­യെ­ത്തുന്ന ആ കവി­താ­ശ­കലം തികട്ടിവരു­ന്നു.

‘മര­ണ­മെ­ത്തുന്ന നേരത്തു നീയെന്റെ
അരി­കില്‍ ഇത്തി­രി­നേരം ഇരി­യ്ക്കണേ
കന­ലു­കള്‍ കോരി മര­വിച്ച വിര­ലു­കള്‍
ഒടു­വില്‍ നിന്നെ തലോടി ശമി യ്ക്കു­വാന്‍
ഒടു­വി­ലാ­യ­ക­ത്തേ­യ്‌ക്കെ­ടുക്കും ശ്വാസ
കണി­ക­യില്‍ നിന്റെ ഗന്ധ­മു­ണ്ടാ­കു­വാന്‍
മര­ണ­മെ­ത്തുന്ന നേരത്തു നീയെന്റെ
അരി­കില്‍ ഇത്തി­രി­നേരം ഇരി­യ്ക്കണേ’

കൂടു­വിട്ട് പറ­ന്ന­ക­ലും­മുമ്പ് ഇണ­ക്കി­ളി­യുടെ സാമീ­പ്യം ആഗ്ര­ഹി­ക്കാ­ത്ത­വ­രായി ആരുണ്ടീ ലോക­ത്തില്‍!

ഈ വരുന്ന നവം­ബര്‍ മാസം 14­?!ാം തീയതി അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ കേന്ദ്ര­സം­ഘ­ട­ന­യായ ഫോക്കാനയുടെ ന്യൂ യോര്‍ക്ക് റീജിയന്‍ കോണ്‍ഫ്രന്‍സ് ലോങ്ങ് അയലന്റിലെ ടയ് സണ്‍ സെന്ററില്‍ വച്ച് നടത്ത­പ്പെ­ടു­ന്നു. തഥവ­സ­ര­ത്തില്‍ ഫോക്കാന വുമന്‍സ് ഫാറം ഭാര­വാ­ഹി­ക­ളുടെ നേതൃ­ത്വ­ത്തില്‍ അവ­യ­വ­ദാന­ത്തി­നുള്ള സമ്മ­തി­പത്രം (sign up sheet ) ലഭ്യ­മാ­യി­രി­ക്കും. താല്പര്യമുള്ളവര്‍ക്കു അവി­ടെ­യെത്തി മര­ണ­ശേഷം അവ­യ­വ­ദാ­ന­മെന്നപുണ്യപ്ര­വര്‍ത്തിക്ക് സന്ന­ദ്ധത പ്രക­ടി­പ്പി­ക്ക­ണ­മെന്ന് ഫോക്കാന വുമന്‍സ് ഫാറം വൈസ് പ്രസിഡണ്ട് എന്ന നില­യില്‍ എല്ലാ­വ­രേയും ക്ഷണിക്കുന്നു.

Top