ദമ്മാം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘ലീഡര്‍ കെ.കരുണാകരന്‍ പുരസ്കാരം’ തിരുവനന്തപുരം ജില്ലയില്‍ നല്‍കി. പദ്ധതി വിഹിത ഫണ്ടുകള്‍ പൂര്‍ണ്ണമായും ചെലവഴിച്ച് ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ ‘പുളിമാത്ത്’ ഗ്രാമപഞ്ചായത്തിനെയാണ് ദമ്മാം ഒ ഐ സി സി യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജില്ലയില്‍ പുരസ്കാരത്തിനായ് തെരഞ്ഞെടുത്തത്.
വെഞ്ഞാറമമൂട് കാരേറ്റ് ആര്‍ കെ വി ആഡിറ്റോറിയത്തില്‍ ഒ ഐ സി സി ചുമതലയുള്ള കെ പി സി സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ നടന്ന പുരസ്കാരദാന സമ്മേളനം ഗ്രാമ വികസന – സാംസ്ക്കാരിക – പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തുകള്‍ അതാതു പ്രദേശങ്ങളിലെ സര്‍ക്കാരുകളാണെന്നും, ജനപ്രതിനിധികള്‍ പ്രദേശത്തെ ജനങ്ങളുടെ ചെറുതും വലുതുമായ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിനധീതമായി ഇടപെടലുകള്‍ നടത്തി ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കണംമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഗ്രാമ വികസന വകുപ്പ് മന്ത്രിയെന്ന നിലയില്‍ പുളിമാത്ത് ഗ്രാമ പഞ്ചായത്തിന്റെ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ പദ്ധതി വിഹിത ഫണ്ടുകള്‍ പൂര്‍ണ്ണമായും ചെലവഴിച്ച തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തിനെ നേരിട്ട് ബോധ്യപ്പെട്ടതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവാസലോകത്തും അതോടൊപ്പം നാട്ടിലും ജീവകാരുണ്യ സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ ശ്രദ്ദേയമായ ഇടപെടലുകള്‍ നടത്തുന്ന ദമ്മാം ഒ ഐ സി സി യെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദമ്മാം ഒ ഐ സി സി ലീഡര്‍ കെ.കരുണാകരന്‍ പുരസ്കാരത്തിനായ് തെരഞ്ഞെടുത്ത പുളിമാത്ത് ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരവും പ്രശസ്തിപത്രവും അവാര്‍ഡ് തുകയും പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായ കെ.സി.ജോസഫില്‍ നിന്നും സ്വീകരിച്ച പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണിയമ്മയെ മന്ത്രി കെ സി ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു.
ലീഡര്‍ കെ.കരുണാകരന്‍ പുരസ്കാരത്തിനായ് തന്നെയും പുളിമാത്ത് ഗ്രാമ പഞ്ചായത്തിനെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി പോഷക സംഘടനയായ ഒ ഐ സി സി യുടെ ദമ്മാം ഘടകത്തിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണിയമ്മ പറഞ്ഞു. പുരസ്കാരത്തോടൊപ്പം ലഭിച്ച തുക പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ രുഗ്മിണിയമ്മ സമ്മേളന വേദിയില്‍ പ്രഖ്യാപിച്ചു. ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഇ.കെ.സലിം ആമുഖ പ്രസംഗം നടത്തി. ഡി സി സി വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി, കെ പി സി സി എക്സിക്യുട്ടീവ് അംഗം എന്‍.സുദര്‍ശനന്‍, കിളിമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗംഗാധരതിലകന്‍, ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ട് എസ് എ കെ തങ്ങള്‍, മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് റഹുമാന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമായ എ.അഹമ്മദ് കബീര്‍ സ്വാഗതവും ഒ ഐ സി സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നിസ്സാര്‍