ഇലക്ഷന് വേണ്ടി പലരുടെയും അടുത്ത് നിന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങി.പ്രിയങ്കയുടെപരിപാടിക്കായി പണം വാങ്ങി പറ്റിച്ചു.ഇനിയും നേതാക്കൾ ബിജെപിയിൽ പോകും, പാ‍ർട്ടി വിടാൻ 3 കൊല്ലം മുന്നേ തീരുമാനിച്ചു.

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാർട്ടി വിട്ട ലീഡർ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. ഇലക്ഷന് വേണ്ടി പലരുടെയും അടുത്ത് നിന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന് പത്മജ ആരോപിച്ചു. പ്രിയങ്കയുടെപരിപാടിക്കായി എന്റെ കയ്യിൽ നിന്നും പണം വാങ്ങി പറ്റിച്ചു. 50 ലക്ഷമാണ് ചോദിച്ചത്. 22 ലക്ഷം ഞാൻ നൽകി. അന്ന് പ്രിയങ്കക്കൊപ്പം വാഹനപര്യടനത്തിൽ കയറേണ്ടതെന്ന് ചോദിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് ചൂടായി.

പ്രവര്‍ത്തന സ്വാതന്ത്രം മാത്രമാണ് ബിജെപിയോട് ഞാൻ ആവശ്യപ്പെട്ടത്. സീറ്റ് വാഗ്ദാനമൊന്നും ബിജെപി നൽകിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാൽ കെ മുരളീധരനെതിരെ പ്രചാരണത്തിന് ഇറങ്ങും. ഇനി കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല. ഒരുപാട് പ്രശ്നങ്ങൾ കോൺഗ്രസിൽ നിന്നും നേരിട്ടു. ആരും സഹായിക്കാനുണ്ടായില്ല. കെപിസിസി പ്രസിഡന്റിന് മുന്നിൽ ഒരു ദിവസം പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ട്. അത്രയേറെ അവഗണനയുണ്ടായി. കോൺഗ്രസിൽ നിന്നും ഇനിയും കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന് ഉറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസിൽ നിന്നും നേരിട്ട അവഗണനയാണ് പാർട്ടി വിടുന്നതിലേക്ക് എത്തിയതെന്ന് പത്മജാ വേണുഗോപാൽ. കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് ഞാൻ പാര്‍ട്ടി വിടാൻ തീരുമാനിച്ചത്. ബിജെപിയുടെ കേന്ദ്ര നേതാക്കൾ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. തീരുമാനമെടുക്കും മുന്നേ ഒരുപാട് തവണ കെസി വേണുഗോപാലിനെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല.

Top