ലഹരിആഘോഷത്തില്‍ ‘എന്‍ബോംബ്്’ പൊട്ടിത്തെറിച്ചു; കൗമാരക്കാരനു ക്രൂരമായ മരണം

ഡബ്ലിന്‍: കോളജ് വിദ്യാര്‍ഥികളുടെ ലഹരിമരുന്നു പാര്‍ട്ടികള്‍ സജീവമായുന്ന അയര്‍ലന്‍ഡില്‍ നിന്നും ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്. ലഹരിമരുന്നു പാര്‍ട്ടിക്കിടെ എന്‍ബോംബ് എന്ന വീര്യം കൂടിയ ലഹരിമരുന്ന് ഉപയോഗിച്ച കുട്ടിക്കു ക്രൂരമായ മരണം. മില്‍ സ്ട്രീറ്റ് കമ്യൂണിറ്റി കോളജിലെ വിദ്യാര്‍ഥി അലക്‌സ് റെയ്‌നാണ് മരണപ്പെട്ടത് . ലഹരി പാര്‍ട്ടിക്കിടെ അമിത ഡോസില്‍ ലഹരി ഉപയോഗിച്ച കുട്ടിക്കു ഹൃദയാഘാതമുണ്ടാകുകകായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ രക്തം ഛര്‍ദിച്ചു വീണ കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ രക്തം ഒഴുകിയിറങ്ങി.
മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അലക്‌സ് അടക്കമുള്ള ആറു പേരേയും കഴിഞ്ഞ ദിവസം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ .പ്രവേശിപ്പിച്ചത് വിദ്യാര്‍ഥികളുടെ പാര്‍ട്ടി നടന്ന വീട്ടില്‍ നിന്നും അതി ഭീകരമായ ഒച്ചപ്പാടും കരച്ചിലും കേട്ടതിനെ തുടര്‍ന്ന് അവിടെയെത്തിയ അയല്‍വാസിയാണ് ചോരയില്‍ കുളിച്ച അവസ്ഥയില്‍ നഗ്‌നരായി ഉന്മാദനൃത്തം ചവിട്ടുന്ന കുട്ടികളെ കണ്ടെത്തിയത്.വാതിലില്‍ മുട്ടി വിളിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഇയാള്‍ ചോദിച്ചെങ്കിലും എല്ലാം ഒകെയാണ് എന്നായിരുന്നു മറുപടി നല്കിയയാളുടെ വിശദീകരണം.എന്താണ് മുറിയുടെ ഭിത്തിയിലും വാതിലുകളിലും കര്‍ട്ടനിലുമെല്ലാം ചോര പുരണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് അറിയില്ലാ എന്നായിരുന്നു മറുപടി.ഇതേ തുടര്‍ന്ന് മറ്റൊരാളേയും കൂട്ടി ഇയാള്‍ അകത്തു പ്രവേശിച്ചപ്പോഴാണ് കുട്ടികള്‍ ഡിമന്‍ഷ്യാ ബാധിച്ചവരെ പോലെയുള്ളവരെ പോലെയും ഭ്രാന്തമായ അവസ്ഥയിലുമാണെന്ന് കണ്ടെത്തിയത് ജെരാര്‍ട് ബാങ്ക് എന്ന പേരുള്ള ഇയാള്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഗ്ലാസുകളും,മിററും അടക്കം പൊട്ടിച്ച നിലയില്‍ ആയിരുന്നു.കുപ്പിച്ചില്ലുകള്‍ക്കു മേലേയായിരുന്നു അവരുടെ നൃത്തം.ഒരു യുവാവും യുവതിയും പൂര്‍ണ്ണ നഗ്‌നാവസ്ഥയിലായിരുന്നു.മറ്റൊരു യുവാവ് വേദന കൊണ്ട് അലറികരഞ്ഞു നിലത്തുകിടക്കുന്നുണ്ടായിരുന്നു. ശ്വാസം എടുക്കാന്‍ അയാള്‍ക്ക് ആവുന്നില്ലായിരുന്നു. ഞങ്ങള്‍ പെട്ടന്ന് തന്നെ ഗാര്‍ഡയേയും പാരാ മെഡിക്കല്‍ ടീമിനെയും വിവരം അറിയിച്ചു.നിലത്തു കിടന്ന യുവാവിനെ രക്ഷിക്കാന്‍ ഞങ്ങള്‍ പ്രഥമ ശുശ്രൂഷകള്‍ നല്കുന്നതിനിടെ ഭാഗ്യത്തിന് വേഗം തന്നെ മെഡിക്കല്‍ ടീമും ആംബുലന്‍സും എത്തി.ജെരാര്‍ട് ബാങ്ക് പറയുന്നു. അയര്‍ലണ്ടിലെ വിദ്യാര്‍ഥികളുടെ മിക്ക പാര്‍ട്ടികളിലും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്ന മയക്ക്മരുന്നുകള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്.പലപ്പോഴും ഏതു തരത്തിലുള്ള റിയാക്ഷനാണ് കഴിക്കുന്ന മയക്ക് മരുന്നിന് ഉള്ളതെന്ന് മനസിലാക്കാതെയാണ് കുട്ടികള്‍ മരുന്നുപയോഗിക്കുന്നത്. കുട്ടികളെ മയക്ക് മരുന്നുപയോഗത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന സംഘങ്ങള്‍ വില കുറച്ചാണ് വിദ്യാര്‍ഥികള്‍ക്കുള്ള മരുന്ന് സപ്‌ളെ ചെയ്യുന്നതെന്നും പറയപ്പെടുന്നു. കോര്‍ക്കിലെ ഹൗസ് പാര്‍ട്ടിക്ക് മയക്കുമരുന്ന് സപ്‌ളെ ചെയ്തയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റു വിദ്യാര്‍ഥികള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. 18 തികയുമ്പോഴും,പരീക്ഷ കഴിയുമ്പോഴും,റിസള്‍ട്ട് വരുമ്പോഴും മുതല്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ പാര്‍ട്ടി ശീലമാക്കിയ ഒരു സംസ്‌കാരത്തില്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ ചോക്കലേറ്റില്‍ മുതല്‍ ശീതള പാനിയത്തില്‍ വരെ ഒളിപ്പിച്ചു വച്ചിരിക്കുന്ന മയക്ക് മരുന്ന് ഭീഷണിയെ പ്രതിരോധിക്കാനുള്ള മുന്നറിയിപ്പുകള്‍ മക്കള്‍ക്ക് തുടര്‍ച്ചയായി നല്‍കാന്‍ രക്ഷിതാക്കള്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് കോര്‍ക്കിലെ ഈ കൌമാരക്കാരന്റെ മരണം.

Top