ബസ് സമരം റദ്ദാക്കി….പുതിയ വേതന വ്യവസ്ഥ ചര്‍ച്ച ചെയ്തു തീരുമാനിക്കും

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് സമരം അവസാനിച്ചു. ഇനി നടക്കാനിരുന്ന ബാക്കി സമരങ്ങളാണ് താത്കാലികമായിട്ടാണെങ്കിലും മാറ്റിവെച്ചിരിക്കുന്നത്. മാനേജ്മെന്‍റുമായി കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. പുതിയ വേതന വ്യവസ്ഥ ചര്‍ച്ച ചെയ്തിട്ടുണ്ട്.

അടുത്ത മൂന്നു വര്‍ഷത്തിനിടെ ബസ് തൊഴിലാളികള്‍ക്ക് 11.25% ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യമാണ് അധികൃതര്‍ അംഗീകരിച്ചത്. വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ 30 മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനമായത്.ഓരോ വര്‍ഷവും 3.75% ശമ്പള വര്‍ദ്ധനവ് വീതം 3 വര്‍ഷത്തിനിടെ 11.25% ശമ്പളം വര്‍ദ്ധിപ്പിക്കും. 15% ശമ്പള വര്‍ദ്ധനവ് വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യമെങ്കിലും ചര്‍ച്ചയില്‍ ഇരുപക്ഷവും 11.25% എന്ന കണക്ക് അംഗീകരിക്കുകയായിരുന്നു.
11 ദിവസത്തെ സമരപരിപാടികളായിരുന്നു അടുത്ത മാസം നടക്കേണ്ടിയിരുന്നത്. വര്‌ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്‍റെ മുമ്പാകെ ചര്‍ച്ച ഇന്നലെ രാവിലെ തുടങ്ങിയിരുന്നു.രാത്രി വൈകിയും ഇത് തുടരുകയും ചെയ്തു. പുതിയ വ്യവസ്ഥകളായതോടെ ഇവ അംഗങ്ങള്‍ അംഗീകരിക്കുമോ എന്നറിഞ്ഞതിന് ശേഷം തുടര്‍ന്നുള്ള പരിപാടികള്‍ മതിയെന്നാണ് യൂണിയന്‍ തീരുമാനം. പുതിയ വ്യവസ്ഥകള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി വേതന വര്‍ധനവില്ലാതിരുന്നത് പരിഗണിച്ചാല്‍ ഏറ്റവും കുറഞ്ഞ വര്‍ധനവ് മാത്രം നല്‍കുന്നതാണെന്ന് യൂണിയന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. മുപ്പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഇനി യൂണിയന്‍ അംഗങ്ങളും അംഗീകരിക്കണം.
എട്ട് വര്‍ഷത്തിനിടെ രണ്ട് തവണ ആണ് വേതനത്തില്‍ കുറവ് വരുത്തുന്ന നടപടിയും ഉണ്ടായത്. കാര്യമായി തന്നെ വേതന വര്‍ധനവിന് തൊഴിലിളികള്‍ക്ക് അര്‍ഹത ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. യൂണിയനുകള്‍ 15 ശതമാനം വരെയാണ് വേതന വര്‍ധനവ് ആവശ്യപ്പെടുന്നത്. നേരത്തെ 8.25 ശതമാനം വരെയാണ് മൂന്ന് വര്‍ഷത്തേയ്ക്ക് വേതന വര്‍ധന നടപ്പാക്കാമെന്ന് മാനേജ് മെന്‍റ് സമ്മതിച്ചിരുന്നത്. എന്നാലിത് ജീവനക്കാര്‍ നിരസിച്ചു. മൂന്ന് വര്‍ഷത്തേയ്ക്ക് 11.25 ശതമാനം വരെ വേതന വര്ധനവാണ് പുതിയ വ്യവസ്ഥകളില്‍ പറയുന്നതെന്നാണ് സൂചനയുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top