ഡബ്ലിന്‍: പിതൃവേദിയുടെ നേതൃത്വത്തില്‍ ‘മാതാപിതാക്കളും കുട്ടികളും’ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് നയിക്കുന്ന ഏകദിന സെമിനാര്‍ Church of Incarnation Fettercairn Tallaght വെച്ചു ഓഗസ്റ്റ് 26 ശാനിയാഴ്ച്ച നടത്തപ്പെടുന്നു. 9.15 ന് ജപമാലയോടെ ആരംഭിക്കുന്ന സെമിനാറില്‍ വിശുദ്ധ കുര്‍ബാനയും കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക ആരാധനയും ഉണ്ടായിരിക്കുന്നതാണ്. 4 മണിയോടെ സെമിനാര്‍ അവസാനിക്കും. മാതാപിതാക്കളെ ഉദ്ദേശിച്ചാണെങ്കിലും കുട്ടികള്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാന്നെന്നു ഭാരവാഹികള്‍ അറിയിച്ചു .