ദുബായ്: ജീവനെങ്ങാനും നഷ്ടപ്പെട്ടിരുന്നെങ്കില്‍ ഈ ഭാഗ്യം കാണാന്‍ കഴിയുമായിരുന്നോ..? ഇങ്ങനെ ചിന്തിക്കുന്നത് ഒരു പ്രവാസിയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം-ദുബായ് വിമാനത്തിന് തീപിടിച്ച് രക്ഷപ്പെട്ട ബഷീറിന് ഇത് രണ്ടാം ജന്മമാണ്. കോടീശ്വരനായുള്ള ജന്മം. തീപിടിച്ച വിമാനത്തില്‍നിന്നും ചാടി രക്ഷപ്പെട്ട ബഷീറിന് 6.7കോടി രൂപയാണ് ലഭിച്ചത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബമ്പര്‍ സമ്മാനത്തിന്റെ രൂപത്തില്‍ ഭാഗ്യം ബഷീറിനെ തേടിയെത്തുന്നു. പത്തുലക്ഷം ഡോളര്‍ (ഏതാണ്ട് 6.7 കോടി രൂപ) ഈ തിരുവനന്തപുരത്തുകാരന് ബമ്പറായി എത്തുകയാണ്. അധ്വാനിക്കാന്‍ കഴിയുന്നതുവരെ ജോലിചെയ്യും. ലോട്ടറി അടിച്ചതുകൊണ്ട് ജോലി മതിയാക്കില്ല. നല്ലകാര്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കണം. എനിക്ക് ബോധ്യപ്പെട്ട സത്കര്‍മങ്ങള്‍ക്കാവും അത്. അല്ലാതെ ആര്‍ക്കെങ്കിലും ചാരിറ്റി എന്നപേരില്‍ സംഭാവന ചെയ്യാന്‍ ഞാനില്ല ബഷീര്‍ പറയുന്നു.
37 വര്‍ഷമായി ദുബായിലാണ് തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ പാലവിള വീട്ടിലെ മുഹമ്മദ് ബഷീര്‍ എന്ന അമ്പത്തൊമ്പതുകാരന്‍. അല്‍ഖൂസിലെ അല്‍തായര്‍ മോട്ടോര്‍സിലെ ഫ്‌ളാറ്റ് സെയില്‍സ് കോഓര്‍ഡിനേറ്ററായ ബഷീര്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോയപ്പോഴാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യടിക്കറ്റെടുത്തത്. പെരുന്നാള്‍ അവധികഴിഞ്ഞ് കഴിഞ്ഞ ബുധനാഴ്ച എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്തുനിന്ന് കയറിയ ബഷീര്‍ ആ ദിവസത്തെ നടക്കുത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ നാട്ടിലേക്ക് വരുമ്പോഴെടുത്ത ടിക്കറ്റ് ഭാഗ്യമെത്തിച്ചു. പതിനേഴുവര്‍ഷമായി തുടരുന്ന ശീലം. എന്നെങ്കിലും ഭാഗ്യം തന്നെതേടിവരുമെന്ന പ്രതീക്ഷയില്‍ എല്ലാതവണയും നാട്ടില്‍ പോകുമ്പോള്‍ ടിക്കറ്റെടുക്കുമായിരുന്നു. ഇത്തവണയും അതിനായി ആയിരം ദിര്‍ഹം (18,000 രൂപയിലേറെ) ബഷീര്‍ ചെലവിട്ടു. അത് കോടീശ്വരനുമാക്കിയെന്ന് ബഷീര്‍ പറയുന്നു.
അന്ന് താനോ വിമാനത്തില്‍ മറ്റാരെങ്കിലോ ചെയ്ത നല്ല കര്‍മത്തിന് ദൈവം നല്‍കിയ സമ്മാനമായിരുന്നു അത്. ബഷീറിന് ലോട്ടറി അടിച്ചത് അറിഞ്ഞ് സഹയാത്രികര്‍ പലരും വിളിക്കുന്നു. ഇക്കചെയ്ത നല്ലകാര്യങ്ങള്‍കൊണ്ടാണ് അന്ന് ഞങ്ങളും രക്ഷപ്പെട്ടത്. ആ സത്കര്‍മങ്ങളുടെ കൂലിയാണിത്’-ഈ വാക്കുകളാണ് ബഷീറിനെ തേടിയെത്തുന്നത്. വിമാനത്തിന്റെ മധ്യഭാഗത്തായിരുന്നു ബഷീറിന്റെ സീറ്റ്. ഇടിച്ചിറങ്ങിയ വിമാനത്തിനകത്ത് പുക ഉയര്‍ന്നപ്പോഴാണ് അപകടത്തിന്റെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്. എമര്‍ജന്‍സിഡോറിലൂടെ പുറത്തേക്ക് ചാടിയതിന്റെ പ്രയാസവും പുക ശ്വസിച്ചതിന്റെ ക്ഷീണവും രണ്ടുദിവസം കൂടെയുണ്ടായിരുന്നു. ഇതിനിടെയാണ് ഭാഗ്യമെത്തിയത്.
1978ല്‍ ഇന്ത്യാപാക് യുദ്ധത്തിനുശേഷം മുംബൈയില്‍നിന്ന് ദുബായിലേക്കുള്ള ആദ്യത്തെ പാക് വിമാനത്തിലെ യാത്രക്കാരനായാണ് തൊഴില്‍തേടി ബഷീര്‍ ദുബായിലെത്തുന്നത്. 1995 മുതല്‍ അല്‍ തായറില്‍ത്തന്നെ ജോലി. ഭാര്യയും രണ്ടുമക്കളും നാട്ടില്‍.