സ്വന്തം ലേഖകൻ
ഡബ്ലിൻ :കൊറോണയിൽ ഭയന്ന് ലോകം വിറച്ച് നിൽക്കുകയാണ് .ജോലിയും ശമ്പളവും ഇല്ലാതെ മനുഷ്യർ നിസ്സഹായ അവസ്ഥയിലും .മനുഷ്യ സ്നേഹികൾ പരസ്പരം സഹായിക്കുകയാണ് .പരസ്പരം സഹാനുഭൂതിയും കരുണയും സ്നേഹവും കരുതലും കാണിച്ചുകൊടുത്ത സ്നേഹത്തിന്റെ മാതൃകയായ ക്രിസ്തുവിന്റെ അനുയായികളായ വിശ്വാസികൾ ഈ അതിജീവനത്തിലും ജീവിതത്തിൽ വരച്ചുകാണിക്കാൻ മുന്നിൽ ഉണ്ട്
എന്നാൽ പിടിച്ചുപറിയും അഴിമതിയും ലൈംഗികതയും തകർക്കുന്ന കത്തോലിക്കാ സഭയിൽ സീറോ വൈദികർ ക്രൂരതയിൽ വിഭിന്നരാവുകയാണ് .തങ്ങളുടെ ലൈംഗിക അതിക്രമങ്ങളും കേസുകളും നിശബ്ദദമാക്കാൻ അരപ്പട്ട കെട്ടിയവർ കോടികൾ അധികാരികളുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും .വിശന്നു വിലപിക്കുന്ന വിശ്വാസികളെ തിരിച്ച് നോക്കില്ല .അവരുടെ പിച്ച ചട്ടിയിൽ വീണ്ടും കയ്യിട്ടു വരും .
വിശ്വാസ സമൂഹം അവരുടെ വിയർപ്പിൽ വളർത്തി വലുതാക്കിയ സഭയുടെ സമ്പന്നതയിൽ സുഖലോലുപതയിലാണ് സീറോ സഭയിലെ പുരോഹിത വേഷക്കാർ .നന്മയും കരുതലും കരുണയും ഉള്ള വൈദികർ ഒരുപാടുണ്ട് .എന്നാൽ പണത്തിന്റെ ആർത്തിയിൽ -രതിയിൽ സുഖലോലുപതയിൽ, ക്രൂരതയിൽ മുന്നിൽ നിൽക്കുന്ന വൈദിക വൈകൃതങ്ങളും ഉണ്ട് .ഇടുക്കിലെ വൈകൃതം കണ്ടതാണ്. അതിനുശേഷം പൊട്ടൻപ്ലാവ് അടക്കം താൻ ഉപയോഗിച്ച ലൈംഗിക ഉപകരണത്തെ മറ്റൊരാൾ തട്ടിയെടുത്ത പകയിൽ വൈദികർ പോരടിച്ച് വൈകൃതങ്ങൾ പുറത്ത് വിട്ടതും കണ്ടതാണ് .
അയർലണ്ടിൽ സീറോ സഭയിലെ ഒട്ടുമിക്ക അംഗങ്ങളും ഹെൽത്ത് കെയർ ജോലി ചെയ്യുന്നവരോ അവരെ പിന്തുണച്ച് ജീവിക്കുന്നവരോ ആണ് .പലരും ഈ കൊറോണ കാലത്ത് രോഗബാധിതർ ആയിരുന്നു .പലർക്കും ജോലി നഷ്ടപ്പെട്ടു .മാസങ്ങളോളം കടുത്ത യാതനയിലും വേദനയിലും ആയിരുന്നു ഈ സമൂഹം .ഐറീഷ് മലയാളികളും ഐറീഷുകാരും ജാതിയോ മതമോ നോക്കാതെ പരസ്പരം കൈ കോർത്തിരുന്നു .ആ ഇരുണ്ട ജീവിതത്തിൽ നിന്നും നിസ്സഹായതയിൽ നിന്നും പലരും ഇതുവരെ പുറത്ത് കടന്നിട്ടില്ല .
ഡബ്ലിനിലെ യാക്കോബിറ്റ് സിറിയൻ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ കൊറോണ ബാധിതർക്ക് മാതൃകയായിരുന്നു . മരുന്നും മറ്റു സഹായങ്ങളും പണം മുടക്കി വീടുകളിൽ എത്തിച്ചിരുന്നു. സീറോ മലബാർ സഭയിലെ ചില നന്മമരങ്ങൾ ചിലയിടങ്ങളിൽ സഹായവുമായി രംഗത്ത് ഉണ്ടായിരുന്നു എന്നതും എടുത്ത് പറയേണ്ടതതാണ് .മറ്റു മതസ്ഥരായും സഹായവുമായി രംഗത്ത് ഉണ്ടായിരുന്നു .
കൊറോണ ഭീകരത അതിന്റെ രൂക്ഷഭാവത്തോടെ വീണ്ടും മുന്നേറുകയാണ് .ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബാധ്യതയിൽ നിൽക്കുന്നവർ സ്‌കൂൾ തുറക്കുന്ന അവസരത്തിൽ പകച്ചു നിൽക്കുകയാണ് .എങ്ങനെ കുട്ടികളെ പതിപ്പിക്കും എന്ന ചിന്തയിൽ ആകുലതയോടെ നിൽക്കുന്നു .
അതിനിടയിൽ കവർ പിരിവുമായി സീറോമലബാർ സഭ രംഗത്ത് എത്തിയിരിക്കയാണ് .ഇതിനെതിരെ കടുത്ത പ്രതിഷേധം ആണ് വിശ്വാസികൾക്കിടയിൽ ഉണ്ടായിരിക്കുന്നത് .വിശ്വാസികൾ പള്ളിയിൽ എത്തിയില്ലെങ്കിലും കവറിൽ പണം ഇട്ടുകൊടുക്കണം പോലും .പണത്തിൽ മാത്രമാണ് ഇവർക്ക് ലക്‌ഷ്യം എന്നും മഴക്കെടുതിയിൽ ദുരിതാശ്വാസത്തിൽ വരെ കയ്യിട്ടുവാരി എന്നും ആരോപണം സോഷ്യൽ മീഡിയ ഉന്നയിക്കുന്നുണ്ട് . വെറും 600 യൂറോ ചിലവുള്ള താല പള്ളിയിൽ പിരിവിനായി കവർ അയക്കുന്നത് നിയമവിരുദ്ധമാന്നെനും കമ്മറ്റി തീരുമാനത്തിനെതിരാണെന്നും വൈദികരെ പേര് എടുത്ത് പറഞ്ഞു വോയിസ് ക്ലിപ്പുകൾ പറക്കുന്നു .
അതിനിടെ പേര് എഴുതി കൊടുത്ത് പിരിവ് കൊടുക്കുന്നതിനും കവറിൽ ഇട്ടു പണം കൊടുക്കുന്നതിനും കടുത്ത പ്രതിഷേധം ആണ് ഉയരുന്നത് .ടാറ്റ പ്രൊട്ടക്ഷൻ ഒക്കെ ശക്തമായി നിൽക്കുന്ന രാജ്യത്ത് മറ്റുള്ളവരുടെ വിവരങ്ങൾ വാങ്ങുവാൻ പള്ളിക്ക് എന്ത് അധികാരം ആണുന്നത്ത് എന്നും വിശ്വാസികൾ ചോദിക്കുന്നു .
അയർലന്റിലെ ഐറീഷ് വൈദികർ മറ്റു സഭകളിലെ വൈദികർ സ്വന്തം ചിലവിൽ യാത്ര ചെയ്യുന്നു.ഒരു യൂറോ പോലും വിശ്വാസികളുടെ പണത്തിൽ കയ്യിട്ടു വാരുന്നില്ല.അവർക്ക് കിട്ടുന്ന ശമ്പളത്തിൽ ജീവിക്കുന്നു .എന്നാൽ വിശ്വാസികളുടെ പണം കൊണ്ട് ,കാർ ,കാറിന്റെ ഇൻഷുറൻസ് ,പെട്രോൾ ,ടാക്സ് എന്തിനേറെ പാചകം മുതൽ ലോണ്ടറി വർക്ക് വരെ വിശ്വാസികളുടെ പണം കൊണ്ട് മാത്രം ചെയ്തു സുഖലോലുപതയിൽ ജീവിക്കുന്ന കൂട്ടമാണ് സീറോ മലബാർ സഭയിലെ വൈദികർ എന്നാണു ”ചില കമ്മറ്റിക്കാരും” വിശ്വാസികളും ആരോപിക്കുന്നത് .മാത്രമല്ല കുർബാനക്ക് പോലും പണം മേടിക്കുന്ന ചില വൈദികർ ഉണ്ടെന്നും ആണ് ആരോപണം .
വൈദികരെ വഴിപിഴപ്പിക്കുന്നതും എന്ത് നെറികേടിനും കൂട്ടുനിൽക്കുന്നത് സ്ത്രീകൾ അടക്കമുള്ള വൈദികരുടെ സിൽബന്ധികളായ കമ്മറ്റിക്കാർ ആണെന്നാണ് ആരോപണം .അവരുടെ സ്വകാര്യ ലാഭത്തിനായി വൈദികർ സ്വന്തം ഇഷ്ട്ടക്കാരെ കമ്മറ്റിക്കാർ ആയി കൂടെ നിർത്തുന്നു .പള്ളിക്കമ്മറ്റികൾ വെറും ആസനം താങ്ങികൾ ആകുമ്പോൾ കടുത്ത വിശ്വാസികളുടെ ബലഹീനതയെ ഇവരും ചൂഷണം ചെയ്യുകയാണ് .
ഡബ്ലിന് പുറത്തുള്ള ഒരു വൈദികനെതിരെ പിരിവുമായി വിഷയത്തിൽ കോടതിയിൽ കേസ് എത്തിയിരിക്കയാണ് .ശിക്ഷിക്കാൻ കൂടുതൽ സാധ്യതയുള്ള ഒരു കേസ് .അതുകൂടി പുറത്ത് വരുമ്പോൾ വിശ്വാസികൾ തലയിൽ മുണ്ട് മാത്രം ഇട്ടുനടക്കാം .വിശ്വാസം സംരക്ഷിക്കാൻ മോർട്ടഗേജ് സ്വിച്ച് ചെയ്യുന്നപോലെ റീത്തുകളിലേക്ക് എന്തുകൊണ്ട് മാറിക്കൂടാ എന്നും വിശ്വാസികൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു
അയർലന്റിലെ പ്രവാസികളായ മിക്കവരെയും ബാധിച്ച ടിക്കറ്റ് റീഫണ്ട് വിഷയത്തിൽ സഭ മൗനത്തിലാണ്. കാരണം കൊള്ളക്കാരും തട്ടിപ്പുകാരും പല തരത്തിൽ സ്പോൺസർ ചെയ്യുന്നുണ്ട് .ടിക്കറ്റ് റീഫണ്ട് തട്ടിപ്പുകാർക്കും എതിരെ ശബ്ദിക്കാൻ സഭാമക്കളുടെ കൂടെ നിൽക്കില്ല .പണ്ട് കർത്താവ് ഇത്തരം കൊള്ളക്കാരെയും കച്ചവടക്കാരെയും പള്ളിയിൽ നിന്നും ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചിരുന്നു എന്നത് വെറുതെ ഓർത്ത് സമാധാനിക്കാം .
പിൻകുത്ത് :
”കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകുമ്പോൾ ‘ദൈവം യോചിപ്പിച്ചത് മനുഷ്യർ വേർപെടുത്താതിരിക്കട്ടെ” എന്നത് ഭൂഷണമോ ?മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴും നിയമത്തെ വെല്ലുവിളിക്കുന്നത് ഭൂഷണമോ .പ്രവാസി ജീവിതത്തിൽ സീറോയിൽ തകരുന്ന കുടുംബ ജീവിതങ്ങൾ സഭക്കും പങ്കുണ്ടോ ? കുമ്പസാര രഹസ്യങ്ങൾ പുറത്ത് പോകുന്നുണ്ടോ ?വ്യഭിചാരവും വിട്ടുവീഴ്ചയും സഭയും ചിന്തിക്കേണ്ടതല്ലേ ?