മിഖായേൽ മാർട്ടിൻ ഐറിഷ് പ്രധാനമന്ത്രി !

ഡബ്ലിൻ :ഫിയന്ന ഫൈൽ പാർട്ടിയുടെ നേതാവ് മിഖായേൽ മാർട്ടിൻ അയർലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.ഫിയന്ന ഫൈൽ, ഫൈൻ ഗെയ്ൽ, ഗ്രീൻ പാർട്ടി എന്നിവരടങ്ങുന്ന മൂന്ന് പാർട്ടികൾ ചേർന്ന സഖ്യത്തിന് മിസ്റ്റർ മാർട്ടിൻ നേതൃത്വം നൽകും.സഖ്യകക്ഷി ഭരണത്തിലെ കരാർ പ്രകാരം 2022 ഡിസംബർ വരെ ആയിരിക്കും മിസ്റ്റർ മാർട്ടിൻ പ്രധാനമന്ത്രിയായി രാജ്യത്തെ നയിക്കുക അതിനുശേഷം ഫൈൻ ഗെയ്ൽ പാർട്ടിയുടെ ലീഡർ ലിയോ വരദ്കറിന് ഭരണം കൈമാറും.ഡബ്ലിനിൽ നടന്ന ഐറിഷ് പാർലമെന്റിന്റെ പ്രത്യേക യോഗത്തിലാണ് മിഷേൽ മാർട്ടിൻ പുതിയ ഐറിഷ് ( താവോസീച്ച് – taoiseach )പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.ചരിത്രത്തിൽ ആദ്യമായാണ് മുൻ ആഭ്യന്തര യുദ്ധ എതിരാളികളായ ഫിയന്ന ഫയലും ഫൈൻ ഗെയ്‌ലും ഒരുമിച്ച് ഭരിക്കുന്നത്.59 കാരനായ കോർക്ക് സ്വദേശിയായ മാർട്ടിൻ 2011 മുതൽ ഫിയന്ന ഫൈൽ പാർട്ടിയുടെ നേതാവാണ്.

Top