ഡബ്ലിൻ : ബ്രെക്സിറ്റിന്റ കടുത്ത ഭയം നിലനിൽക്കുമ്പോൾ തന്നെ 2020 ലെ ബജറ്റ് ജനപ്രിയം ആയിരിക്കുമെന്ന് സൂചന .കുടുംബ വോട്ടുകൾ ലക്‌ഷ്യം വെച്ച് നികുതി ഇളവും എട്ടുവയസിൽ തഴയുള്ളവർക്ക് ഫ്രീ ജിപി വിസിറ്റും ബജറ്റിൽ ഉണ്ടാകും എന്നും സൂചനകൾ ഹെറാൾഡ് ന്യുസിനും കിട്ടി .ആറുവയസിനു താഴയുള്ളവർക്ക് ഫ്രീ ഡന്റൽ ചികിത്സയും ഹോം കെയറിനു കൂടുതൽ പരിഗണയും ബജറ്റിൽ ഉണ്ടായിരിക്കും.
വിദ്യാർത്ഥി ടീച്ചർ അനുപാതം അനുസരിച്ച് കൂടുതൽ ടീച്ചർമാരെ നിയമിക്കും .ഒരുലക്ഷം യൂറോയിൽ വര വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾക്ക് ചൈൽഡ് കെയറിനു സബ്‌സിഡി നൽകാനും ബജറ്റ് സിങുപാർസ ചെയ്യുന്നുണ്ട് .രണ്ടാഴ്ച്ച ശമ്പളത്തോടെ പേരന്റൽ ലീവ് കൊടുക്കാനും ബജറ്റ്റ് പരിഗണിക്കുന്നു .അടുത്ത വര്ഷം വരുന്ന തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് ജനപ്രിയ ബജറ്റായിരിക്കും ഫിന ഗേൽ മന്ത്രിസഭാ ലക്‌ഷ്യം വെക്കുന്നത് . പ്രധാനമന്തി ലിയോ വരദ്കറും ഫിനാൻസ് മിനിസ്റ്റർ പാസ്കൽ ഡോനോഹയും ലോ ഇൻകം ഗ്രൂപ്പായ കുടുംബങ്ങൾക്ക് ആശ്വാസകരമായ ബജറ്റായിരിക്കും പ്ലാൻ ചെയ്യുന്നത് .