ഫൊക്കാന സാഹിത്യ സമ്മേളനം കവി ബാലചന്ദ്രൻ ചുള്ളിക്കാട് നയിക്കും.

ശ്രീകുമാർ ഉണ്ണിത്താൻ

ടൊറന്റോ: 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൾ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹിൽട്ടൺ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാൻ ഹിൽട്ടൺ ഹോട്ടൽ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഹോട്ടൽ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാർ ന്ന തനി നാടൻ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു.ഈ കൺവൻഷനു ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൊക്കാന കൺവൻഷനോട് അനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നയിക്കും. കാവ്യസന്ധ്യ, കഥ നോവൽ ചർച്ച, തദ്ദേശിയരായ എഴുത്തുകാരമായുള്ള സംവാദം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തു വരികയാണെന്ന് സാഹിത്യ സമ്മേളനത്തിന്റെ ചുമതല വഹിക്കുന്ന കമ്മിറ്റിയിലെ ജോൺ ഇളമത, നിർമല തോമസ്, ദിവാകരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.

ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നിൽ ഉണ്ടായിരുന്ന പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളർച്ചയും വികസനവുമായിരുന്നു .ഏതൊരു ജനതയുടെയും സാമുഹികവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നിർബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം .കേരളത്തിൻറെ പഠന വ്യവഹാര മണടലങ്ങളിൽ മലയാളത്തെ സജീവമായി നിലനിർത്തെണ്ടത് മലയാളിയുടെ ആവശ്യമാണെന്ന് മലയാളികളെക്കാൾ പ്രവാസി മലയാളികളാണ് തിരിച്ചറിഞ്ഞിട്ടുള്ളത് .മാതൃഭാഷ തിരസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ മാനവികതയും സാമൂഹ്യ ഭോധവും ഇല്ലാതായികൊണ്ടിരിക്കുന്നു.സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്‌കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു .

നാശോന്മുഖമായ അവസ്ഥയിൽ നിന്ന് ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാനെന്ന ഭോധം ഉൾക്കൊണ്ടാണ് മലയാള ഭാഷയെ സ്‌നേഹിക്കുന്നവരുടെ കൂട്ടയ്മകൂടിയായ ഫോക്കാനാ ഇങ്ങനെയുള്ള സാഹിത്യ സമ്മേളങ്ങൾ സംഘടിപ്പിക്കുനത്ന്നു പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ് കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് , കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ട് തുടങ്ങിയവർ അറിയിച്ചു.

Top