ഗവ.നിക്കി ഹെയ്‌ലി മാർക്കോ റൂമ്പിയാക്ക് പിൻതുണു പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

സൗത്ത് കരോളിനാ: റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി മത്സര രംഗത്തുളള ഫ്‌ളോറിഡാ സെനറ്റർ മാർക്കോ റൂമ്പിയാക്ക് ഇന്ത്യൻ അമേരിക്കൻ വംശജയും സൗത്ത് കരോളിനാ ഗവർണറുമായ നിക്കി ഹെയ്‌ലി പിൻതുണ പ്രഖ്യാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

niki1
സൗത്ത് കരോളിനായിൽ നടക്കുവാനിരിക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിനു മുൻപ് ഗവർണർ നിക്കിയുടെ പിൻതുണ നേടാനായത് റൂമ്പിയായ്ക്കു വൻ നേട്ടമായി മാറിയിട്ടുണ്ട്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് സ്ഥാനാർഥിയയെയാണ് ഞാൻ പിൻതുണയ്ക്കുന്നത്. മൈർക്കോ റൂമ്പിയായുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നിക്കി ഹെയ്‌ലി നടത്തിയ പ്രഖ്യാപനം റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

niki2
സൗത്ത് കരോളിനായുടെ ഗവർണറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട നിക്കി റിപബ്ലിക്കൻ പാർട്ടിയിലെ ജനപിൻതുണയുള്ള നേതാവ് മാത്രമല്ല റിപബ്ലിക്കന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷി്ക്കുന്നവരിൽ ഒന്നാസ്ഥാനത്തുള്ള ആളുമാണ്. നിക്കി ഹെയ്‌ലിയുടെയും മാർക്കോ റൂമ്പിയായുടെയും മതാപിതാക്കൾ അമേരിക്കയിലേയ്ക്കു കുടിയേറിയവരാണ്. മക്കളോടൊപ്പം മാതാപിതാക്കൾക്കു അമേരിക്കയിലേയ്ക്കു കുടിയേറാനുള്ള സാഹചര്യം സൃഷ്ടിക്കാൻ റൂമ്പിയായ്ക്കു കഴിയുമെന്നു നിക്കി പ്രത്യാശ പ്രകടിപ്പിച്ചു.

Top