നേഴ്‌സിനെ 17 തവണ കത്തി കൊണ്ട് കുത്തി;പിന്നീട് കാറ് കയറ്റി കൊന്നു!ഭര്‍ത്താവ് അറസ്റ്റിൽ !നാട്ടിലുണ്ടായ വഴക്കിന്റെ വൈരാഗ്യം കൊലപാതകത്തിലെത്തിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മലയാളി നഴ്‌സിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യൂ പൊലീസ് പിടിയില്‍. അമേരിക്കയിലെ സൌത്ത് ഫേ്്‌ളോറിഡയിലാണ് സംഭവം. നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് കൊല ചെയ്യപ്പെട്ടത്. ഫിലിപ്പ് മാത്യൂ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു മെറിന്‍ കൊല്ലപ്പെട്ടത്.

കത്തി കൊണ്ട് കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭര്‍ത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെളിയനാട് സ്വദേശിയാണ് ഫിലിപ്പ് മാത്യൂ. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തം ഭര്‍ത്താവിനാല്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട മെറിന്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരുടെ നൊമ്പരമായി മാറിയിരിക്കുകയാണ്. ജോലിക്ക് ശേഷം അവള്‍ യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്കായിരുന്നു.  അതിക്രൂരമായി അവളെ കൊലപ്പെടുത്തുമ്പോളും എനിക്കൊരു കുഞ്ഞുണ്ട് എന്ന് അലറിക്കരയുകയായിരുന്നു മെറിന്‍.


മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി ആണ് മരിച്ചത്. 28 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മെറിന്റെ ഭര്‍ത്താവായ വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്ന് വിളിക്കുന്ന ഫിലിപ് മാത്യു യുഎസ് പോലീസിന്റെ പിടിയിലായി. കുത്തി പരുക്കേല്‍പ്പിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ മെറിനെ അവിടെ കാത്ത് നില്‍ക്കുകയായിരുന്ന നെവിന്‍ ആക്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് 17 പ്രാവശ്യം മെറിനെ കുത്തി. കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ നെവിന്‍ കാര്‍ ഓടിച്ചു കയറ്റി. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

മെറിന്‍ കഴിഞ്ഞ കുറേ കാലമായി മിയാമിയില്‍ താമസിച്ച് വരികയായിരുന്നു. കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ് യുവതി. മെറിനും ഭര്‍ത്താവും കുറച്ച് കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു.കൊലപാതക ശേഷം ഹോട്ടലില്‍ തിരികെ എത്തി സ്വയം മുറിവേല്‍പ്പിച്ച് നെവിന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസ് സ്ഥലത്തെത്തി നെവിനെ അറസ്റ്റ് ചെയ്തു. ഡിസംബറില്‍ നാട്ടില്‍ എത്തിയപ്പോള്‍ മെറിനും നെവിനും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് നെവിന്‍ ഒറ്റക്ക് അമേരിക്കയിലേക്ക് പോന്നും. രണ്ട് വയസുകാരി മകളെ മാതാപിതാക്കളെ ഏല്‍പ്പിച്ച് മെറിനും ജോലിയില്‍ തിരികെ എത്തി. പുതിയ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മെറിനെ നെവിന്‍ കൊലപ്പെടുത്തിയത്.

Top