ദുഷ്ടത പ്രസംഗിക്കുന്ന വൈദികൻ വളമാനിനെതിരെ ജനകീയ രോക്ഷം ശക്തമാകുന്നു.

മൃഗങ്ങളെപ്പോലെ ബന്ധപെടുന്നതുകൊണ്ടും നീലച്ചിത്രങ്ങള്‍ കാണുന്നതുകൊണ്ടും ആണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ ജനിക്കുന്നത് എന്ന് പ്രസംഗിച്ച വിവാദ ധ്യാനഗുരു ഏപ്രില്‍ മാസം ഓസ്ട്രിയ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നു. പരിശുദ്ധാന്മാവു തനിക്കു വെളിപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടാണ് ഈ ഭോഷ്‌ക് ഈ പുരോഹിതന്‍ ജനങ്ങളോട് വിളിച്ചു പറഞ്ഞത്. അതിനെ തുടര്‍ന്ന് പല വിദേശ രാജ്യങ്ങളും ഈ പുരോഹിതന് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ഈ പുരോഹിതന്‍ ധ്യാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

Top