കേരള ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന് റോക്ക് ലാന്‍ഡ് കൌണ്ടിയില്‍ വന്‍ പൌരസീകരണം .

സംഘടനാ ഭേദമെന്യെ ഫോക്കാന റ്റ്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, റ്റി എസ് ചാക്കോ (KCNA രക്ഷാധികാരി) എന്നിവരുടെ നേത്രുത്വത്തില്‍ ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ പാലസില്‍ കേരള ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന് സീകരണം നല്കുക ഉണ്ടായി . അമേരിക്കന്‍ മലയാളികള്‍ നാടുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണെന്നും നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌നല്ലതാണെന്നും കേരള ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറയുക ഉണ്ടായി . ന്യൂ യോര്കിലെ സാമൂഹിക സാംസ്‌കാരിക രങ്ങഗളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു നടത്തിയ സീകരണ യോഗം ഒരുക്കിയ പോള്‍ കറുകപ്പിള്ളിയെ മന്ത്രി അഭിനന്ദിച്ചു . ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ പാലസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പി.എസ്.സി. അംഗം സിമി റൊസ്ബല്‍ ജോണും സംസാരിച്ചു.

paulകഴിഞ്ഞ 4 വര്ഷക്കാലം ആയിട്ടുള്ള കേരള ഗൊവെര്‍മെന്റിന്റെ പ്രവര്തനഗളെ കുറിച്ച് വിശദീകരിക്കുകയും ഉണ്ടായി . 300 കോടിയുടെ മരുന്ന് രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ സര്‍ക്കാരാണ് ഇത്. ആരോഗ്യകേരളം പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി എന്നിവയും 18 വയസിനു താഴെയുള്ള 55 ലക്ഷം കുട്ടികള്‍ക്കുള്ള ചികിത്സയും സൗജന്യമായി നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപയോഗമില്ലാത്ത മരുന്നുകള്‍ മാറ്റി 585 തരം പുതിയ മരുന്നുകള്‍ സൗജന്യമായി നല്‍കി. ഗോഡൗണില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഇന്നില്ലെന്ന് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് ഏബ്രഹാമിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യവകുപ്പില്‍ 5200 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതുതായി 16 മെഡിക്കല്‍ കോളജുകള്‍ തുടങ്ങി. ഇടുക്കിയിലും വയനാട്ടിലും പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയപ്പോള്‍ കുടുതല്‍ വിദഗ്ധ ചികിത്സ ആ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ലഭിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെട്ടു. തന്റെ കീഴിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിച്ചു. വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സി.പി.എം അടക്കമുള്ളവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

മാലിന്യനിര്‍മ്മാജനം ഫലവത്താക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പുതിയ പരിപാടികള്‍ക്ക് രൂപം നല്‍കി. ശബരിമലയില്‍ 450 കോടി രൂപ മുടക്കി പുതിയ റോഡുകളും സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചതായി നാമം സെക്രട്ടറി സഞ്ജീവ് കുമാരിന്റ്‌റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. ശബരിമല സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. സ്വകാര്യമേഖലയിലെ നേഴ്‌സുമാരുടെ ശമ്പള കുറവ് പരിഹരിക്കുമെന്ന് ഷാജന്‍ ജോര്‍ജിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

ലീല മാരേട്ട് , പോള്‍ കറുകപ്പള്ളി , മാധവന്‍ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ് നായര്‍, ജോയി ഇട്ടന്‍,ടോം നൈനാന്‍ , ഷാജിമോന്‍ വെട്ടം, ജോസ് കുരിയപ്പുറം , ടി.എസ്. ചാക്കോ , ജോഫ്രിന്‍ ജോസ് എന്നിവര് യോഗത്തെ അഭി സംബോധന ചെയ്തു സംസാരിക്കുക ഉണ്ടായി .

കേരള ആരോഗ്യവകുപ്പ് മന്ത്രിയുമായി വളരെ നേരം ചര്‍ച്ചകള്‍ നടത്തുവാനും അതോടപ്പം പൊതു കാര്യ പ്രസക്തമായ പല വസ്തുതകളും മന്തിയുടെ ശ്രദ്ധയില്‍ പെടുത്തുവാനും കഴിഞ്ഞതില്‍ സന്തോഷിക്കുന്നു എന്ന് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേവസി പാലാട്ടി, മത്തായി പി. ദാസ്, ഇന്നസന്റ് ഉലഹന്നാന്‍, ടോം നൈനാന്‍, മാധവന്‍ നായര്‍, പോള്‍ കറുകപ്പള്ളി, ലത കറുകപ്പള്ളി, ടി.എസ്. ചാക്കോ, സണ്ണി കല്ലൂപ്പാറ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ് നായര്‍, ജോയി ഇട്ടന്‍,ടോം നൈനാന്‍, പി.ടി. തോമസ് ,ജോഫ്രിന്‍ ജോസ്, സണ്ണി പൗലോസ്, ഷാജന്‍ ജൊര്‍ജ്, ഷാജി വര്‍ഗീസ്, വി.എ. ഉലഹന്നാന്‍, ഷാജിമോന്‍ വെട്ടം, ജോസ് കുരിയപ്പുറം എന്നിവര്‍ അഭിപ്രായ പ്പെട്ടു അതോടു ഒപ്പം മന്ത്രിക്ക് വരുംകാല പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ ആശംസകള്‍ നേരുകയും ചെയ്തു .

Top