ആരോഗ്യ മേഖലയില്‍ പ്രതിസന്ധി രൂക്ഷം: സമരത്തിലേയ്‌ക്കെന്ന സൂചനയുമായി നഴ്‌സിങ് അധികൃതര്‍

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍. സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പു നടത്തുമെന്നും ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ അറിയിച്ചു.

ഐഎന്‍എംഒ നിര്‍വാഹക സമിതിയോഗം ഇന്നലെ ആരോഗ്യമന്ത്രി ലിയേ വരേദ്കാറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പും സമരനടപടികളും സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കാനും സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും അടിയന്തര റിക്രൂട്ട്‌മെന്റ്, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ എന്നിവ സ്വീകരിക്കുക, എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി റിവ്യൂ നടത്തി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, ഹോസ്പിറ്റല്‍ വിപുലീകരണനയങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുക, സീനിയര്‍ ക്ലിനിക്കല്‍ സാന്നിദ്ധ്യം ഉറപ്പാക്കുക, ആഴ്ചയില്‍ എല്ലാ ദിവസവും രോഗികളെ നിരീക്ഷിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളാണ് ഐഎന്‍എംഒ പ്രധനമായും ഉന്നയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് എച്ച്എസ്ഇ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാര്‍ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചെന്നും, ഇപ്പോള്‍ എല്ലാ പരിധിയും കടന്നിരിക്കുകയാണെന്നും ലിയാം ഡാറന്‍ പറഞ്ഞു. രോഗികളുടെ സുരക്ഷയ്‌ക്കൊപ്പം സ്വന്തം ആരോഗ്യത്തെക്കുറിച്ചും അവര്‍ ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ അഭാവം, പിന്തുണ വര്‍ധിപ്പിക്കുക, സിനിയര്‍ ക്ലനിക്കല്‍ ഡിസിഷന്‍ മേക്കിംഗ്, access to diagnostics എന്നി നാലു പ്രധാന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. അവസാനഘട്ടമെന്ന നിലയ്ക്കാണ് സമരത്തിലേക്ക് കടക്കാന്‍ ഐഎന്‍എംഒ തിരുമാനിച്ചിരിക്കുന്നത്. വാഗ്ദാനങ്ങളും പരിഷ്‌ക്കാരങ്ങളും നടപ്പാക്കി കിട്ടുന്നതിനു വേണ്ടി കഴിഞ്ഞ 12 വര്‍ഷമായി കാത്തിരിക്കുകയാണെന്നും ഇനി സമരനചപടികളിലേക്ക് കടക്കുകയെന്ന വഴി മാത്രമേ അവസാനിക്കുന്നുള്ളൂ എന്നും ഡോറന്‍ വ്യക്തമാക്കി.

Top