രാജ്യത്തെ ഏഴിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത; മെറ്റ് എറൈനിന്റെ മുന്നറിയിപ്പ് സന്ദേശം ഇങ്ങനെ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ഏഴിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു മെറ്റ് എറൈൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകുമെന്ന യെല്ലോ അലേർട്ട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കില്ലികെനിയിലും, വെക്‌സ്‌ഫോർഡിലും, കോർക്കിലും, കെറിയിലും, ലിമെറിക്കിലും, ടിപ്പെരെരിയിലും, വാട്ടർഫോർഡിലും വൈകിട്ടും രാത്രിയിലും മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള യെല്ലോ അലേർട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

രാജ്യത്തെ താപനില 22 മുതൽ 27 ശതമാനം വരെ ഉയരുമെന്ന റിപ്പോർട്ടുകളാണ് എന്നു പുറത്തു വരുന്നത്. കോർക്കിലും, കെറിയിലും 26 മുതൽ27 വരെ താപനില ഉയരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

അടുത്ത കുറച്ച് ദിവസങ്ങളിൽ എങ്കിലും വാം ടെമ്പറേച്ചറും ഇടിമിന്നലും മഴയുമുണ്ടാകുമെന്ന സാധ്യതയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Top