ഹില്ലരി ക്ലിന്റനെ മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍ പിന്‍തുണയ്ക്കില്ല

വാഷിങ്ടണ്‍ ഡിസി: ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടു തവണ ക്ലിന്റന്റെ വൈസ് പ്രസിഡന്റായിരുന്ന അല്‍ഗോര്‍ ഹില്ലറി ക്ലിന്റനു പിന്‍തുണ നല്‍കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. 2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഹില്ലരി ക്ലിന്റന് എന്‍ഡോഴ്‌സ് ചെയ്യുന്നുണ്ടോ എന്ന പത്രപ്രതിനിധികളുടെ ചോദ്യത്തിനു മറുപടി പറയുകായയിരുന്നു അല്‍ഗോര്‍.
പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അദ്യ ഘട്ടത്തില്‍ ഒരു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുകയോ എന്‍ഡോഴ്‌സ് ചെയ്യുകയോ ചെയ്യുന്നത് ഉചിതമായിരിക്കുകയില്ലയെന്നും അല്‍ഗോര്‍ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിക്കുന്ന ക്ലൈമറ്റ് ചെയ്ഞ്ച് ടെലിത്തോണില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍. ബംഗാസിയില്‍ ആക്രമണത്തിനു സാധ്യതയുള്ളതായും സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കമ്മിഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അവസാന വിധി എന്തായിരിക്കണം എന്നതാശ്രയിച്ചട്ടാണ് ഹില്ലാരി കിന്റന്റെ വിജയ സാധ്യത കണക്കാക്കപ്പെടുക.

Top