ഭവന പ്രതിസന്ധി രൂക്ഷമാകുന്നു: എമര്‍ജന്‍സി അക്കോമഡേഷന്‍ നേടിയത് 707 കുടുംബങ്ങള്‍

ഡബ്ലിന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരയകയറാന്‍ ശ്രമിക്കുന്ന രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമാകുന്നു. അയര്‍ലന്‍ഡില്‍ ഭവനരഹിരാകുന്നവരുടെ പ്രശ്‌നങ്ങളും ഭവനപ്രതിസന്ധിയും ഓരോ ദിവസം കഴിയുന്തോറും അതീവ ഗുരുതരമായി മാറുകയാണ്. കുട്ടികളുള്‍പ്പെടെ 5000ത്തോളം പേരാണ് എമര്‍ജന്‍സി അക്കോമഡേഷനില്‍ ഉള്ളത്. റെന്റ് സപ്ലിമെന്റ് വര്‍ധിപ്പിക്കാതെ ഭവനരഹിതരാകുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും നിലവിലെ റെന്റ് സപ്ലിമെന്റ് ലിമിറ്റ് ആളുകളെ തെരുവിലേക്കിറക്കുന്നുവെന്നും സൈമണ്‍ കമ്മ്യൂണിറ്റി പറയുന്നു. ഒരോ ദിവസവും ഭവനരഹിതരുടെ അവസ്ഥ വഷളായിക്കൊണ്ടിിരക്കുകയാണെന്നും സൈമണ്‍ കമ്മ്യൂണിറ്റിയിലെ നിയം റാന്‍ഡല്‍ പറഞ്ഞു.

എമര്‍ജന്‍സി അക്കോമഡേഷനില്‍ ഇപ്പോള്‍ 3,372 മുതിര്‍ന്നവരും 707 കുടുംബങ്ങളും 1496 കുട്ടികളും ഉണ്ടെന്ന് സൈമണ്‍ കമ്മ്യൂണിറ്റി അറിയിച്ചു. ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എമര്‍ജന്‍സി അക്കേമഡേഷനിലെത്തുന്നവരുടെ എണ്ണത്തില്‍ 76 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഉടന്‍ എന്തെങ്കിലും ചെയ്യണമെന്ന് റാന്‍ഡല്‍ പറഞ്ഞു. എമര്‍ജന്‍സി അക്കേമഡേഷനിലേക്ക് മാസങ്ങളോളം കഴിയേണ്ടിവരുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും വീടില്ലാത്തതിന്റെ പേരില്‍ കഠിനമായ സമ്മര്‍ദ്ദവും മാനസികാഘാതവുമുണ്ടാകുന്നുവെന്ന് റാന്‍ഡല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ പ്രധാനമന്ത്രി എന്‍ഡ കെനി പങ്കെടുക്കുന്ന ഒറിയാക് സബ്കമ്മിറ്റി ഓണ്‍ സോഷ്യല്‍ പോലീസിന്റെ ആദ്യമീറ്റിംഗില്‍ ഭവനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സൈമണ്‍ കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഉടമസ്ഥതിയിലുള്ള ഒഴിഞ്ഞുകിടക്കുന്ന വസ്ഥലങ്ങളും ലോക്കല്‍ അതോറിറ്റി ഹോമുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റാന്‍ഡല്‍ പറഞ്ഞു. ഭവനപ്രതിസന്ധി ബാധിക്കുന്നത് ഓരോ വ്യക്തികളെയും കുടുംബങ്ങളെയും കുട്ടികളെയുമാണെന്നും അവര്‍ വ്യക്തമാക്കി.

Top