വീടില്ലാത്ത കുട്ടികളുടെ എണ്ണം രാജ്യത്ത് ഇറട്ടിയായി വര്‍ധിക്കുന്നു; വീടില്ലാത്ത കുട്ടികള്‍ 1400

ഡബ്ലിന്‍: രാജ്യത്ത് വീടില്ലാത്ത കുട്ടികളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ഹോംലെസ് ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം വീടില്ലാത്ത കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇരട്ടിയായി വര്‍ധിച്ച് 1400 ല്‍ എത്തിയിരിക്കുയാണ്. ഏറ്റവും പുതിയ കണക്കുകളാണ് ഇതു സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ഡബ്ലിന്‍ റീജിയണ്‍ ഹോംലെസ് എക്‌സിക്യൂട്ടിവീന്റെ കണക്കുകളിലാണ് ഇപ്പോള്‍ ഇതു സംബന്ധി്ച്ചുള്ള വിശദാംശങ്ങളുള്ളത്. ഒക്ടോബര്‍ 18 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 677 കുടുംബങ്ങളിലെ 1425 കുട്ടികളാണ് ഇപ്പോള്‍ രാജ്യത്ത് വീടില്ലാതെ വിഷമിക്കുന്നത്. ഇവരെല്ലാം എമര്‍ജന്‍സി അക്കോമഡേഷന്‍ നേടിയിട്ടുള്ളവരാണ്. 2014 ഒക്ടോബര്‍ നു ശേഷം രാജ്യത്തെ ഹോംലെസ് കുട്ടികളുടെ എണ്ണത്തില്‍ 109 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഹോംലെസ് വിഭാഗത്തില്‍ 975 കുട്ടികളില്‍ 461 കുടുംബങ്ങള്‍ ഹോസ്റ്റലുകളിലാണ് കഴിയുന്നത്. 216 ല്‍ 450 കുട്ടികള്‍ ഇപ്പോള്‍ ഹോംലെസ് അക്കോമഡേഷന്‍ സര്‍വീസിന്റെ പിന്‍തുണയിലാണ് കഴിയുന്നത്. ഇത്തരത്തില്‍ ഹോംലെസ് കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതും, നാണക്കേടുള്ള കാര്യവുമാണെന്നു ഡബ്ലിന്‍ സിംസണ്‍ പറയുന്നു. രാജ്യത്ത് ആളുകള്‍ വീടില്ലാത്തവരാകുന്നത് തടയാന്‍ വേണ്ട സംവിധാനങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

Top