മഞ്ഞുകാലത്തെ ഛര്‍ദിയും ആരോഗ്യ പ്രശ്‌നങ്ങളും: ടള്‍മോറിലെ മിഡ്‌ലാന്‍ഡ് റീജിയണല്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം

ഡബ്ലിന്‍: ശൈത്യകാലത്തെ ഛര്‍ദിയും ആരോഗ്യ പ്രശ്‌നങ്ങളും മൂലം ടള്‍മോറിലെ മിഡ്‌ലാന്‍ഡ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിന്റര്‍വൊമിറ്റിങ് ബഗ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് മിഡ്‌ലാന്‍ഡ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കര്‍ശനായി തുടരുന്നതിനാല്‍ അടിയന്തര സാഹചര്യത്തില്‍ മാത്രമേ രോഗികളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേയ്ക്കൂ എത്താവൂ എന്നും ആശുപത്രിയിലെ നിയന്ത്രണങ്ങളുമായി രോഗികളുടെ ബന്ധുക്കള്‍ സഹകരിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശനം നടത്തുന്ന ആളുകള്‍ അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഇവിടെ എത്താവൂ എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ എമര്‍ജന്‍സി സാഹചര്യത്തില്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം സന്ദര്‍ശിക്കുന്നവര്‍ ഇതിനു ശേഷം ജിപിമാരെയും ഫാര്‍മസിസ്റ്റുകളെയും സന്ദര്‍ശിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രിയിലെ മെഡിക്കല്‍ ഒന്ന്, മെഡിക്കല്‍ മൂന്ന് വാര്‍ഡുകളിലാണ് വിന്റര്‍ഒമിറ്റിങ് ബഗ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രോഗം പടര്‍ന്നു പിടിച്ചതോടെ ആശുപത്രിയിലെ ഈ രണ്ടു വാര്‍ഡുകളിലും സന്ദര്‍ശകരെ പൂര്‍ണായി നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു രോഗിക്കൊപ്പം ഒരു സന്ദര്‍ശകനെ മാത്രമേ നിര്‍ത്താന്‍ അനുവദിക്കുകയുള്ളൂ. എന്നാല്‍, ആശുപത്രിയിലെ മറ്റു വാര്‍ഡുകളില്‍ ഇത്തരത്തില്‍ വ്യാപമായ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഛര്‍ദില്‍ അടക്കമുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ആശുപത്രി സന്ദര്‍ശിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഓരോ ദിവസവും കര്‍ശമായി വിലയിരുത്തുന്നുമുണ്ട്.

Top