ലണ്ടൻ : വികസിത രാജ്യങ്ങൾ കാണിക്കുന്ന അനാസ്ഥക്ക് കനത്ത വില നൽകേണ്ടി വരുന്നു .അയർലണ്ട് അടക്കമുള്ള രാജ്യങ്ങൾ ഇപ്പോഴും ഈ കില്ലർ വൈറസിനെ കാര്യമായിട്ട് കാണുന്നില്ല .ഇത് ഒരുപാട് പേരുടെ ജീവിതങ്ങൾ എടുക്കുമെന്നുറപ്പാണ് .കില്ലർ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരത്തോടടുക്കുന്നു. ഇറാനില്‍ മരണസംഖ്യ 724 ആയി. അതേസമയം കോവിഡ് വ്യാപനം തടയാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമെന്ന് വിദഗ്ധര്‍ ആരോപിച്ച് 200 പ്രമുഖ ശാസ്ത്രജ്ഞര്‍ ഒപ്പിട്ട കത്ത് ലഭിച്ചതോടെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. യൂറോപ്പും അമേരിക്കയും ആദ്യഘട്ടത്തില്‍ കാണിച്ച അനാസ്ഥ രോഗവ്യാപനത്തിന് ആക്കം കൂട്ടി. രോഗബാധിതര്‍ മറ്റുരാജ്യങ്ങളിലെത്തുന്നതിന് വഴിതെളിച്ചതും ഇതുതന്നെ. അയർലണ്ട് ഇതുവരെ യാതൊരു നിയന്ത്രങ്ങളും സ്വീകരിച്ചിട്ടില്ല .130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ സർക്കാർ കടുത്ത നിയത്രണത്തിൽ ആയതിനാൽ ഇതുവരെ 107 പേരിലാണ് എത്തിയിരിക്കുന്നത് .വെറും 50 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള അയർലണ്ടിൽ 169 പേര് Covid-19 സ്ഥിരീകരിച്ചിട്ടുണ്ട് .സർക്കാർ ഇപ്പോഴും ലാഘവത്തോടെയാണ് ഇത് നോക്കിക്കാണുന്നത് .
യുകെയിൽ വലിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കും എന്ന സര്‍ക്കാരിന്‍റെ നിലപാടാണ് കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍ സര്‍ക്കാരിനയച്ച കത്തില്‍ വിമര്‍ശിച്ചു. ജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണടതെന്ന ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വലന്‍സിന്‍റെ നിലപാടിനെയും ശാസ്ത്രസമൂഹം ചോദ്യം ചെയ്യുന്നു.
സര്‍ക്കാരിന്‍റെ അയഞ്ഞ നിലപാടാണ് രോഗബാധിതരായ ബ്രിട്ടിഷ് പൗരന്‍മാരെ മറ്റ് രാജ്യങ്ങളിലെത്തിച്ചത്. ചൈനയുടെയും ദക്ഷിണകൊറിയയുടെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യം ശക്തമാതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിലപാട് തിരുത്തി
ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. മരണം 6492 ആയി. ആറായിരത്തി നാനൂറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 196 പേര്‍ മരിക്കുകയും ചെയ്തതിന് ശേഷമാണ് സ്പെയിന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്. പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്‍റെ ഭാര്യക്കും ഇതിനിടെ രോഗം പിടിപെട്ടു. നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 91 പേര്‍ മരിക്കുകയും ചെയ്ത ഫ്രാന്‍സ് വെള്ളിയാഴ്ച മുതലാണ് ആളുകള്‍ കൂട്ടം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഇറ്റലി നടപടികള്‍ കടുപ്പിച്ചു.
നഗരങ്ങളെല്ലാം അടഞ്ഞു. രാജ്യത്ത് 21,000 പേര്‍ക്ക് രോഗബാധയുണ്ട്. 1,441 പേര്‍ മരിച്ചു. എല്ലാ വിദേശയാത്രികരും 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന് ഓസ‌്ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്.