ഗാര്‍ഡ ഭീകര വേട്ടയില്‍ മലയാളി പിടിയില്‍ ?ഈ ഭീകരന്‍ സ്പൈസിയാ …

ഡബ്ളിന്‍ : പാരിസിലെ ഐ എസ് ഭീകരാക്രമണത്തെത്തുടര്‍ന്ന് യൂറോപ്പിലെങ്ങും പോലീസ് ചെക്കിങ് കര്‍ശനമാക്കി.ഭീകരാകരമണം യൂറോപില്‍ പലടിത്തും ഉണ്ടാകും എന്ന മുന്നറിയിപ്പും ഐ.എസ് ഭീകരരുടെ അടുത്ത ലക്ഷ്യം ലണ്ടന്‍ ആണെന്നും ഉള്ള വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു.പാരീസ് ആക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പല വട്ടം ഭീഷണി മുഴക്കിയിരുന്നു. ഈ ഭീകരര്‍ ഇത് ചുമ്മാ പറയുന്നതാണെന്ന് നമ്മില്‍ ചിലരെങ്കിലും പരിഹസിച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്‍ സിറിയയില്‍ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രണം തുടങ്ങിയതിന് ശേഷം ഐസിസ് തങ്ങളുടെ ഭീഷണി കഴിഞ്ഞ ദിവസം ശക്തമാക്കുകയും ചെയ്തിരുന്നു. അതിനനുസരിച്ച് ബ്രിട്ടനിലെങ്ങും കനത്ത സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.അതിനേത്തുടര്‍ന്ന് അയല്‍ രാജ്യമായ അയര്‍ലണ്ടിലും ഗാര്‍ഡ പരിഷോധന കര്‍ശനമാക്കി. ഐസിസുകാരുടെ ചില ആക്രമണ ശ്രമങ്ങള്‍ സമീപദിവസങ്ങളില്‍ തിരിച്ചറിഞ്ഞ് അട്ടിമറിച്ചെന്ന് സെക്യൂരിറ്റി സര്‍വീസുകള്‍ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ ഭീഷണിയുണ്ടെങ്കിലും ബ്രിട്ടനില്‍ ആക്രമണം നടക്കാനുള്ള സാധ്യത വളരെക്കുറവാണെന്നായിരുന്നു മിക്കവരുടെയും ധാരണ. എന്നാല്‍ തങ്ങള്‍ പറഞ്ഞാല്‍ വാക്കു പാലിക്കുന്നവരാണന്നാണ് ലണ്ടനിലെ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ ഇന്നലെ ഐസിസ് അനുഭാവി നടത്തിയ കത്തിക്കുത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ലേട്ടന്‍സ്‌റ്റോണ്‍ അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനിലാണ് ഭീകരന്‍ സമീപത്ത് നിന്നിരുന്ന യാത്രക്കാരന്റെ കഴുത്തിന് കത്തി കൊണ്ട് വെട്ടി വന്‍ ഭീതി പരത്തിയിരിക്കുന്നത്.’ ഇത് സിറിയയ്ക്ക് വേണ്ടിയാണ്’ എന്ന് ഉറക്കെ ആക്രോശിച്ച് കൊണ്ടായിരുന്നു ഇയാള്‍ കൃത്യം നിര്‍വഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇസ്ളാമിസ്റ്റ് സ്റ്റേറ്റിന്റെ ഭീക്ഷണി നില നില്‍ക്കുന്നതിനാല്‍ അയര്‍ലണ്ടിലും ഗാര്‍ഡ കര്‍ശന നിരീക്ഷണവും വാഹന പരിശോധനയും നടത്തുന്നുണ്ട്. അതിനിടയില്‍ ഈ ഭീകര വേട്ടയില്‍ ഒരു മലയാളിയും കുടുങ്ങി എന്നും ആരോപണം ഉണ്ടായി.ഞെട്ടിക്കുന്ന വാര്‍ത്ത എന്ന വിധത്തില്‍ റൂമറുകള്‍ പുറത്തു വന്നപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ ‘ കാറ്ററിങ് നടത്തുന്ന ഒരു വ്യക്ത്യയെ ഭക്ഷണം അടക്കം പിടിച്ചു എന്നാണ്.ഗാര്‍ഡക്ക് എന്താ പുട്ടുകച്ചവടത്തില്‍ താല്‍പര്യം അല്ലേ ? എന്നാല്‍ നിയമം മാറി -ഹെല്‍ത്ത് ഡിപാര്‍ട്ട്മെന്റിനു മാത്രമല്ല ഇനി മുതല്‍ ഇത്തരം ഭക്ഷണ ശാലകള്‍ ചെക്കു ചെയ്യാനും ഭക്ഷണ പൊതികള്‍ പരിശോധിക്കാനും ഗാര്‍ഡക്കും  അധികാരം ഉണ്ട്.GARDA -Catering

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലണ്ടില്‍ ക്രിസ്തുമസ് അടുത്തതോടെ വിശേഷദിവസങ്ങള്‍ ചാകരയാക്കാന്‍ ‘ നിയമവിരുദ്ധമായി നിലകൊള്ളുന്ന ചില സ്ഥാപനങ്ങള്‍ മലയാളികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്നു.പലര്‍ക്കും കാറ്ററിങിന്റെ ലൈസന്‍സില്ലാതെ ആണ് ഇത്തരം കച്ചവടം നടത്തുന്നത്.നിയമ വിരുദ്ധമായ ഭക്ഷണം വഴിയില്‍ ഗാര്‍ഡ പിടിച്ചാല്‍ വില്‍ക്കുന്നവന്‍ മാത്രമല്ല സംശയത്തിന്റെ നിഴലില്‍ എത്തുന്നത് ‘ചോദ്യം ചെയ്യലില്‍ അതാര്‍ക്കാണ് -എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നും ഗാര്‍ഡ ചോദിക്കുമ്പോള്‍ വാങ്ങുന്നവരുടെ ഡീറ്റെയില്‍സും പറയേണ്ടി വരും .പിന്നെ അന്യോഷണവും തെളിവെടുപ്പും .

ഇപ്പോള്‍ അയര്‍ലണ്ടില്‍ പത്തി’ന്റെ ഗുണഗണത്തില്‍ ‘ചാകര’ എന്നതും വിരോധാഭാസം ‘പപ്പടം കാച്ചാന്‍ അറിയില്ലാത്തവന്‍ പുരകത്തിച്ചു ‘എന്ന വാര്‍ത്തയുടെ പിന്നാമ്പുറം തേടി പോയവരും അയര്‍ലണ്ടില്‍ ഇപ്പോള്‍ ‘പത്തുഗുണം ‘പണത്തില്‍ മറിച്ചു കളഞ്ഞു.
എന്തായാലും നിയമവിരുദ്ധമായ സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണം വാങ്ങി വന്നാല്‍ ചിലപ്പോള്‍ ഭീകര വേട്ടയില്‍ ‘നിങ്ങളുടെ പൊതിയും അഴിക്കപ്പെടാം .വറുത്തതിന്റേയും പൊരിച്ചതിന്റേയും ‘ഐറീഷുകാര്‍ക്ക് പരിചിതം അല്ലാത്ത മണം ‘കണ്ടുപിടിക്കാന്‍ ബോംബ് സ്കോഡിനെ വിളിക്കേണ്ട ഗതികേടും വരുത്തി വെച്ചേക്കാം .രസകരമായ വിഷയം ഈ ഭീകരന്‍ ‘സ്പൈസിയാ ‘എന്ന വിശേഷണം ആയിരുന്നു !..  

അഴിക്കപ്പെടുന്ന പൊതികള്‍  .ഉടന്‍ വരുന്നു കുബേരകഥകള്‍ ഡയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍

Top