സ്വന്തം ലേഖകൻ
ഡബ്ലിൻ :നേഴ്സുമാർ അടക്കമുള്ള ഒരുപാട് മലയാളികളെ ടിക്കറ്റ് റീഫണ്ടിൽ പറ്റിച്ച മലയാളി ട്രാവൽ ഏജന്റ് നിവിൽ അബ്രഹാമിനും ഡയറക്ടർമാർക്കും എതിരെ നിരവധി കേസുകൾ .അയർലന്റിലെ കോടതിയിലും കേരളത്തിലും ആണ് നിവിലിനും കൂട്ടാളികൾക്കും എതിരെ കേസുകൾ ഉള്ളത്. കേരളത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കൊടുത്ത വിവിധ പരാതികളിൽ അന്വോഷണം നടത്തി കേസ് എടുക്കാൻ ഉത്തരവ് ഇറക്കിയിരുന്നു .പരാതികൾ കൂടുന്നതിനാൽ കേസ് ക്രൈം ബ്രാഞ്ചിനു വിട്ടുകൊടുക്കാനും സാധ്യതയുണ്ട് .നോർക്ക റൂട്ട് ഡിപ്പാർട്ട്മെന്റിനോടും അനോഷിച്ച് റിപ്പോർട്ട് കൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓർഡർ ഉണ്ട് .
അയർലണ്ടിൽ ചെറിയ തുകകൾക്ക് സ്മാൾ കോർട്ടുകളിൽ ഒരുപാട് കേസുകൾ സമർപ്പിച്ചിട്ടുണ്ട് .ട്രാവൽ ഏജന്റുമാരായ ‘കോൺഫിഡന്റ് ട്രാവൽ ഉടമ നിവിൽ എബ്രഹാം,ഡയറക്ടർ സിന്ധു സേവ്യർ , ജോലിക്കാരൻ പോൾ ,സ്‌കൈലൈൻ ട്രാവൽ നടത്തിപ്പുകാരൻ ഷൈബു വർഗീസ് ,യുറേഷ്യ ട്രാവൽ നടത്തിപ്പുകാരൻ നിവിൻ ,ഡയറക്ടർമാർ ,ഓസ്‌കാർ ട്രാവൽ നടത്തിപ്പുകാരായ വിനോദ് ,ബെസ്റ്റ് വാല്യു നെൽസൺ തുടങ്ങിയരടക്കം ഒരുപറ്റം മലയാളികൾക്ക് എതിരെയാണ് നിലവിൽ ഡസൻ കണക്കിന് പരാതികൾ ഉള്ളത്. ഇവരിൽ പലർക്കും എതിരെ തട്ടിപ്പിന് ഇരകളായവർ കോടതികളിലും പരാതി കൊടുത്തിട്ടുണ്ട് .കോൺഫിഡണ്ട് ട്രാവൽ എന്ന കമ്പനിയുടെ റിക്കോർഡ്സ് എടുത്തപ്പോൾ കാണിക്കുന്നത് നിവിൽ അബ്രാഹം, സിന്ദു സേവ്യർ എന്നിവർ ഡയറക്ടർ മാരും ,നിവിൽ അബ്രാഹം കമ്പനി സെക്രട്ടറി എന്നുമാണ്. ഡയറക്ടർമാരും സ്റ്റാഫും കേസിൽ പ്രതിസ്ഥാനത്താണ് .
പാൻഡമിക് മൂലം എയർ ലൈൻ ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് നിയമപരമായി ഒരു യൂറോ പോലും ഈടാക്കാൻ നിയമം ഇല്ലാഞ്ഞിട്ടും ഓരോ ടിക്കറ്റിനും റീഫണ്ട് ക്യാൻസലേഷൻ ഫീ വേണമെന്ന് നിവിൽ അബ്രഹാം ഡയറക്ടർ ആയ കോൺഫിഡന്റ് ട്രാവൽ ആവശ്യപ്പെടുകയായിരുന്നു .ഓരോ ടിക്കറ്റിനും 50 യൂറോ (ഏകദേശം 4250 രൂപ വെച്ച് ) ഓരോ ടിക്കറ്റിൽ നിന്നും ഈടാക്കുകയായിരുന്നു നിവിലും കൂട്ടരും .മാത്രമല്ല റീഫണ്ടിന് 6 മാസം മുതൽ 12 മാസം വരെ എടുക്കുമെന്നും ആണ് ഏജൻസികൾ പറയുന്നത് അതായത് ഒരു വർഷത്തേക്ക് ലക്ഷക്കണക്കിന് യൂറോ മറ്റ് ബിസിനസുകൾക്കായി വക തിരിച്ച് വിടാൻ കഴിയുന്നു.
അഞ്ചു പേരുള്ള ഒരു കുടുംബം യാത്രക്കായി ടിക്കറ്റ് എടുത്തിരുന്നുവെങ്കിൽ അവരിൽ നിന്നും ഒന്നുമറിയാതെ 21250 രൂപയാണ് ഇദ്ദേഹത്തിന്റെ പോക്കറ്റിൽ വീഴുന്നത് .നൂറു പേരുടെ ടിക്കറ്റ് റീഫണ്ട് ആക്കുമ്പോൾ 4,25,000 രൂപയാണ് പോക്കറ്റിൽ വീഴുന്നത് !
ടിക്കറ്റ് എടുത്തവരിൽ നിന്നും പണം എടുത്ത് മറ്റു ബിസിനസുകളിൽ മുടക്കിയതും അന്വോഷണത്തിൽ എത്തും. മണി ലോണ്ടറിംഗ് അടക്കമുള്ള സാമ്പത്തിക കുറ്റാന്വോഷണ വിഭാഗവും അനോഷണം നടത്തുമെന്നു സൂചനയുണ്ട്.
കഴിഞ്ഞ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ കുറഞ്ഞത് 2000 ടിക്കറ്റ് ആണ് ക്യാൻസൽ ചെയ്തത്.50 യൂറോ വച്ച് ഒരു ടിക്കറ്റിൽ ഈടാക്കുമ്പോൾ ടിക്കറ്റ് റീഫണ്ടിലൂടെ കൈനനയാതെ കീശയിലാക്കുന്നത് 50 ഗുണിക്കണം 2000 = 100000 യൂറോ ആണ് . അത് ക്യാൻസിലേഷൻ ചാർജായി മാത്രം! ഇനി ഈ 2000 ടിക്കറ്റിന് മുഴുവൻ പൈസയും അടച്ചവരുടെ കുട്ടിയാൽ (മിനിമം 2500 യൂറോ ഒരു ഫാമിലി ടിക്കറ്റിന്) 2500 ഃ 2000 =50 00,000 യൂറോ ആണ് പിടിച്ചു വച്ചിരിക്കുന്നത്. (4,35,00,000, നാല് കോടി ,35 ലക്ഷം)ഇത് ഏപ്രിൽ വരെ ഉള്ള കണക്ക് മാത്രമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഫ്‌ലെറ്റ് ഇപ്പോഴും പറന്നു തുടങ്ങിയിട്ടില്ല. അപ്പോൾ ജൂലൈ വരെ ഉള്ളത് കിട്ടിയാൽ തുക 2,50,000 യൂറോക്ക് മേൽ വരും…ഒരു ട്രാവൽ ഏജന്റ് ഒരു വർഷം 2500 ഫാമിലി ടിക്കറ്റാണ് ചെയ്യുന്നത് എന്ന് അറിയാൻ കഴിഞ്ഞത്. 2500 യൂറോ ഒരു ഫാമിലി ക്കു കൂട്ടിയാൽ 2500 ഃ 2500 =62,50,000 യൂറോ ബിസിനസ് ഒരു വർഷം ചെയ്യുന്നത്. ഇന്നത്തെ ഒരു യൂറോ യൂറോ ഇന്ത്യൻ രൂപയുമായി കൺവേർഷൻ റേറ്റ് 88 രൂപയാണ് .ഒരുവർഷം ഈ തുക കൈവശം വെച്ച് പല ബിസിനസ് സ്ഥാപനങ്ങളും ഉണ്ടാക്കുക എന്ന നീചമായ പ്രവർത്തിയാണ് നടക്കുന്നത് .
ഇതിനിടെ തട്ടിപ്പുകാരെ വെള്ളപൂശാൻ ചില മുൻകാല നേഴ്സിങ് റിക്രൂട്ട്‌മെന്റ് കച്ചവടക്കാരും രംഗത്തുണ്ട് സ്പോൺസർഷിപ്പ് കിട്ടുന്ന ചില മതനേതാക്കളും തട്ടിപ്പുകാരെ രക്ഷിച്ചെടുക്കാൻ യോഗങ്ങൾ വിളിച്ചിട്ടുണ്ട്.കളവുമുതൽ തിരിച്ചുകൊടുത്താൽ തട്ടിപ്പിൽ പിടിച്ചെടുത്ത കളവ് തെറ്റ് ആല്ലാതാകുമോ.എത്രപേരുടെ കണ്ണീരാണ് ഇവർക്ക് മേൽ പതിക്കുന്നത് .അതും ലോകം മുഴുവൻ ഹെൽത്ത് കെയർ ജീവനക്കാരെ നെഞ്ചോട് ചേർത്തുവെക്കുമ്പോൾ പന്ത്രണ്ടുമുതൽ പതിനാലു മണിക്കൂർ വരെ ഒരേ നിൽപ്പിൽ ജോലി ചെയ്യുന്നവരുടെ കണ്ണീരിൽ ഈ തട്ടിപ്പുകാരും ഇവരുടെ തട്ടിപ്പിനെ വെള്ളപൂശാൻ എത്തിയ പഴയ തട്ടിപ്പ് ജനകീയരും വെന്തു വെണ്ണീർ ആകുമെന്നാണ് കണ്ണീരോടെ നേഴ്‌സുമാരും പറയുന്നത് !