ടിക്കറ്റ് റീഫണ്ട് തട്ടിപ്പ്;ഷൈബു വർഗീസിനെതിരെ ക്രിമിനൽ കേസ്!..മലയാളികളെ തട്ടിച്ചത് ലക്ഷങ്ങൾ! മുഖ്യമന്ത്രിക്കും ഡിജിപിക്കും മുന്നിലെ പരാതികളിൽ ഞെട്ടി പോലീസ് !പ്രതികൾ കാത്തിരിക്കുന്നത് വലിയ ശിക്ഷകൾ !..

നിധിൻ മേനോൻ

ഡബ്ലിൻ :ടിക്കറ്റ് റീഫണ്ട് തട്ടിപ്പിൽ ലക്ഷങ്ങൾ പറ്റിച്ചവർക്ക് എതിരെ കടുത്ത നടപടികൾ തുടങ്ങി.ഒരുപാട് മലയാളികളെ ടിക്കറ്റ്  റീഫണ്ടിൽ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി ട്രാവൽ ഏജന്റ് ഷൈബു വർഗീസിനെതിരെ ക്രിമിനൽ കേസ് !മനുഷ്യൻ വിറങ്ങലിച്ച് നിൽക്കുന്ന മഹാമാറിക്കിടയിൽ നേഴ്‌സുമാർ അടക്കമുള്ളവരെ കൊള്ളയടിക്കുന്ന ട്രാവൽ ഏജന്റിന്റെ കിരാത നടപടിക്ക് എതിരെ അന്വോഷണം നടത്തി നിയമപരമായി ശിക്ഷിക്കണം എന്നാണു പരാതിക്കാർ ഞെട്ടിക്കുന്ന തെളിവുകൾ അടക്കം കേസ് കൊടുത്തത് .മുഖ്യമന്ത്രിക്കും ഡിജിപിക്കും മുന്നിൽ എത്തിയ പരാതിയിലെ വിവരങ്ങൾ കണ്ട് നിയമ വകുപ്പ് ഞെട്ടിയിരിക്കയാണ് .ഷൈബുവിനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഡിജിപിയും ഓർഡർ ഇറക്കിയിരിക്കയാണ്.

You May Like :ടിക്കറ്റ് റീഫണ്ട് തട്ടിപ്പ് കേസിൽ കോൺഫിഡണ്ട് ട്രാവലിനെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് !.മഹാമാരിക്കിടയിലും നേഴ്‌സുമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത് അയർലണ്ടിലെ മലയാളി സ്ഥാപനം !സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാൻഡമിക് മൂലം എയർ ലൈൻ ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് നിയമപരമായി ഒരു യൂറോ പോലും ഈടാക്കാൻ നിയമം ഇല്ലാഞ്ഞിട്ടും ഓരോ ടിക്കറ്റിനും റീഫണ്ട് ക്യാൻസലേഷൻ ഫീ വേണമെന്ന് ഷൈബു വർഗീസ് ആവശ്യപ്പെടുകയായിരുന്നു .ഓരോ ടിക്കറ്റിനും ഏകദേശം 4250 രൂപ വെച്ച് (50 യൂറോ ) ഓരോ ടിക്കറ്റിൽ നിന്നും ഈടാക്കുകയായിരുന്നു ഷൈബു വർഗീസ് അഞ്ചു പേരുള്ള ഒരു കുടുംബം യാത്രക്കായി ടിക്കറ്റ്  എടുത്തിരുന്നുവെങ്കിൽ അവരിൽ നിന്നും ഒന്നുമറിയാതെ 21250 രൂപയാണ് ഇദ്ദേഹത്തിന്റെ പോക്കറ്റിൽ വീഴുന്നത് .നൂറു പേരുടെ ടിക്കറ്റ് റീഫണ്ട് ആക്കുമ്പോൾ 4,25,000 രൂപയാണ് പോക്കറ്റിൽ വീഴുന്നത് !

ഇതുമാത്രമല്ല ഷൈബു വർഗീസിന്റെ ട്രാവൽ കമ്പനി തന്നെ നിയമപരമായി തട്ടിപ്പ് ആണെന്നും തെളിയുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് സി.ആർ .ഒ യിൽ നിന്നും ലഭിക്കുന്നത് .ഇതിലും മാൾ പ്രാക്ടീസ് നടന്നിട്ടുണ്ട്  തട്ടിപ്പുകാരുടെ സ്വതവേയുള്ള  തട്ടിപ്പിനായിട്ട് തട്ടിക്കൂട്ടി ഉണ്ടാക്കുന്ന കമ്പനി.ആദ്യം രജിസ്റ്റർ ചെയ്ത കമ്പനി ഡിസോൾവ് ചെയ്യുകയും അതിനുശേഷം മറ്റൊരു കോർപ്പറേറ്റ് കമ്പനിയിലേക്ക് ക്ലബ് ചെയ്യുകയും ചെയ്തിരിക്കുന്നു .എന്നാൽ ആദ്യം രജിസ്റ്റർ ചെയ്ത ഡിസോൾവ് ചെയ്ത സ്‌കൈലൈൻ എന്ന പേരിൽ തന്നെ വീണ്ടും ബിസിനസ് നെയിം സൂക്ഷിച്ചുകൊണ്ട് അത് ഇപ്പോഴും ഉപയോഗിക്കുന്നു .കൂടുതൽ വിവരങ്ങൾ നിയമവിദഗ്തഗ്ദർ തപ്പി എടുത്തപ്പോൾ മലയാളിയുടെ എല്ലാം ഉടായിപ്പുകളും സുതാര്യമല്ലാതെ നടന്നിരിക്കുന്നു.

പരാതിക്കാരും  മറ്റുള്ളവരും ഷൈബു വർഗീസിനെയാണ്  ടിക്കറ്റിനായി ബന്ധപ്പെട്ടത് .മാർച്ചിൽ യാത്ര ചെയ്യുന്നതിനായി മാസം മുന്നേ തന്നെ അഡ്വാൻസ് കൊടുത്ത് ടിക്കറ്റ് എടുക്കുകയും പിന്നീട്  മുഴുവൻ തുകയും കൊടുക്കുകയായിരുന്നു .എന്നാൽ ഫ്‌ളൈറ്റ് കാൻസൽ ആയിട്ടും അത് വിളിച്ച് പറയാൻ പോലും ഷൈബു തയ്യാറായില്ല.ജൂൺ ആയിട്ടും പണം തിരിച്ചു കിട്ടാത്തതിനാൽ വിളിച്ചപ്പോഴാണ് റീഫണ്ട് ഫീ ഉണ്ടെന്നും പണം പറയുന്നത് .എന്നാൽ ഇയാളുടെ അടുത്ത സുഹൃത്തിനു ഫ്‌ളൈറ്റ് കാൻസൽ ചെയ്തപാടെ മുഴുവൻ തുകയും തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു .ആരോടും പറയരുത് എന്ന് രഹസ്യമായ പറയുകയും ചെയ്തു .അതായത് മുഴുവൻ പണവും ട്രാവൽ ഏജന്റുമാരുടെ കൈവശം തന്നെ ഇരിക്കുന്നു .മറ്റുള്ളവരുടെ വിയർപ്പിൽ തിന്നു കൊഴുക്കുന്നു .കുറെ തന്തക്ക് പിറക്കാത്ത മലയാളി അസോസിയേഷൻകാർക്കും ടൈപ്പ് പോലെ സ്പോൺസർ ചെയ്യുന്നു !

അയർലന്റിലെ മലയാളി ട്രാവൽ ഏജന്റുമാരാണ് കോവിഡ് മഹാമാരിക്കിടയിൽ നേഴ്‌സുമാർ അടക്കമുള്ള മലയാളികൾ അടക്കമുള്ളവരെ ചതിച്ചിരിക്കുന്നത്. കോടികളാണ് നൂറുകണക്കിനാളുകളിൽ നിന്നും ഇവർ തട്ടിപ്പിലൂടെ നേടിയിരിക്കുന്നത്.റീഫണ്ട് ചാർജ് മാത്രമല്ല  രണ്ടും മൂന്നും അതിൽ കൂടുതലും ലക്ഷങ്ങൾ ഇന്ത്യൻ രൂപ (3000 വും 3500 റും യൂറോ) വരെ കൊടുത്ത് ടിക്കറ്റ് എടുത്തവരുടെ പണം മാസങ്ങളായി ഇവർ കൈവശം വെച്ചിരിക്കയാണ് .ഐറീഷ് ട്രാവൽ ഏജന്റുമാർ ഒരു പൈസ  പോലും പിടിക്കാതെ കാൻസൽ ആയ ടിക്കറ്റുകൾക്കുള്ള പണം മുഴുവൻ തിരിച്ചുകൊടുത്തപ്പോഴാണ് മലയാളി ഏജന്റായ ഷൈബുവും കൂട്ടരും ലക്ഷങ്ങൾ തിരിമറി നടത്തിയിരിക്കുന്നത് .

Also Read :അയർലന്റിലെ തട്ടിപ്പുകാരുടെ കിംഗ് പിൻ ആരാണ്?..തട്ടിപ്പ് കച്ചവടക്കാർക്ക് തീവ്രവാദി ബന്ധം?മണി ലോണ്ടറിംഗ് അടക്കം ഗുരുതരമായ സാമ്പത്തിക കുറ്റങ്ങളിൽ മലയാളികളും ?നേഴ്‌സിങ് റിക്രൂട്ട്മെന്റ് മുതൽ ട്രാവൽ തട്ടിപ്പുവരെ!..

സ്ത്രീകൾ അടക്കമുള്ള ഒരുപാട് പേരാണ് വെളിപ്പെടുത്തലുമായി ഡെയ്‌ലി  ഇന്ത്യൻ ഹെറാൾഡിന്റെ മെയിൽ ഐഡിയിൽ മെയിൽ ചെയ്തിരിക്കുന്നതും തെളിവുകൾ ഹാജരാക്കിയിരിക്കുന്നതും .തട്ടിപ്പിലെ കിംഗ് പിൻ ആയ മറ്റൊരു ട്രാവൽ ഏജന്റായ ക്രിമിനലും അയാളുടെ ഭാര്യയും  ഇത്തരം തട്ടിപ്പിലൂടെയും നേഴ്‌സിങ് ,സ്റ്റുഡന്റ് റിക്രൂട്ട്മെണ്ട്  മണി ലോണ്ടറിംഗ് എന്നിവയിലൂടെ കോടികളാണ് തട്ടിയെടുത്തിരിക്കുന്നത് .മലയാളികളുടെ പണം തട്ടിച്ചെടുത്ത്   ബിസിനസ് ശൃംഖല പടുത്തുയർത്തുന്ന ഇയാൾക്ക് പിന്നിൽ ചില പ്രവാസി രാഷ്ട്രീയ നേതാക്കളും ഉണ്ട് . മാത്രമല്ല നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിരീക്ഷണത്തിൽ ഉള്ള ആളുമായിട്ടുള്ള  ബിസിനസ് പങ്കാളിത്തവും ഹവാല പണമിടപാടുകളും നിരീക്ഷണത്തിലാണ് .

അതിനിടെ അയർലണ്ടിലെ മലയാളി ട്രാവൽ ഏജന്റുമാർ നടത്തിയ ടിക്കറ്റ് റീഫണ്ട് പിടിച്ചുവക്കൽ കൊള്ളയെ തുടർന്ന് തട്ടിപ്പിനിരയായ  മലയാളികൾ ഉൾപ്പെടെ  ട്രാവൽ ഏജന്റുമാരുടെ ഓഫീസിനു മുമ്പിൽ പ്രത്യക്ഷ സമരം ആരംഭിക്കും എന്നറിയിച്ചു. തികച്ചും മനസാക്ഷി രഹിതമായ നടത്തുന്ന ഈ പകൽക്കൊള്ളക്കെതിരെ ആഞ്ഞടിക്കാൻ തന്നെയാണ് സമരക്കാരുടെ തീരുമാനം.

ഇതിന്റെ ആദ്യപടിയായി ഓഗസ്റ്റ് ആദ്യവാരം താലയിലും രണ്ടാം വാരം സ്സോർഡ്സിലും മൂന്നാം വാരത്തിൽ ലെറ്റർ കെനിയിലും മുഴുവൻ മലയാളികളെയും ഉൾപ്പെടുത്തി ശക്തമായ സമരനടപടികൾ ആരംഭിക്കും എന്നാണ് വിവരം .  ഐറിഷ് ഉടമസ്ഥതയിലുള്ള ക്ലബ് ട്രാവൽസ് ആദ്യം മുതലേ പൈസ മിക്കവരുടെയും തിരിച്ച് കൊടുത്തിരുന്നു.  പ്രധാന തട്ടിപ്പു നടത്തിയിരിക്കുന്ന ഏജൻസികൾ  ഇപ്പോഴും മൗനം പാലിക്കുകയാണ്. അതിലും വലിയ തട്ടിപ്പ് എന്നത് ഏജന്റുമാർ  ഇതുവരെ റീഫണ്ടിന് പോലും അപേക്ഷിച്ചിട്ടില്ല എന്ന വലിയ സത്യമാണ് .എയർലൈനുമായുള്ള ക്രെഡിറ്റിൽ ടിക്കറ്റ് ഓപ്പൺ ആക്കി ഇടുകയും,മലയാളികൾ അടക്കമുള്ളവരിൽ നിന്നും വാങ്ങിയ  പൈസ മറ്റുവഴികളിൽ ബിസിനസ്സിൽ ഇറക്കുകയും ചെയിതിരിക്കയാണ്.

ഇതിനിടയിൽ ട്രാവൽ ഏജന്റുമാർ നടത്തിയ തട്ടിപ്പുകൾ അയർലണ്ട് പാർലമെന്റിൽ പരാതിയായി ഉന്നയിക്കുവാനുള്ള നടപടികൾ പുരോഗമിച്ചു വരുകയാണ്.ചേഞ്ച് ഓർഗ് ഒപ്പുശേഖരണത്തിൽ നൂറുകണക്കിനാളുകളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത് .പ്രതികളായവരെ സംരക്ഷിക്കുന്നത് ചില രാഷ്ട്രീയ കോമരങ്ങൾ ആണെന്നും ജനം തിരിഞ്ഞതോടെ ഇയാൾ പണ്ട് നടത്തിയ നേഴ്‌സിങ് റിക്രൂട്ട്മെന്റ് മറന്നുകൊണ്ട് ചിലർക്ക് എതിരെ പരാതിയുമായി എത്തിയിട്ടുണ്ട് .ഇദ്ദേഹം ആണ് തട്ടിപ്പുകാരുടെ പിന്നിൽ എന്നും മലയാളികൾ ആരോപിക്കുന്നത് .

ഇതിനിടയിൽ ആരും അറിയാത്തെ ഒരു വാർത്ത നിങ്ങൾക്കുണ്ടോ ?നിങ്ങളും തട്ടിപ്പിൽ ഇരയായിട്ടുണ്ടോ ? [email protected] ഈ ഈമെയിലിൽവാർത്ത ഞങ്ങളെ അറിയിക്കാം-നിങ്ങളുടെ പേരുവിവരങ്ങൾ വിവരങ്ങൾ രഹസ്യമായിരിക്കും.

*ആരാണ് കോൺഫിഡണ്ട് ട്രാവൽ നടത്തിപ്പുകാർ ?..ആരാണ് തട്ടിപ്പിലെ കിംഗ് പിൻ ?.. തുടരും ….

Top