ഇന്ത്യന്‍ വംശജന്‍’ലിസ്ബന്‍ ഗാന്ധി’പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി

ലിസ്ബന്‍: ഇന്ത്യന്‍ വംശജനായ അന്റോണിയൊ കോസ്റ്റ യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രിയായി. പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവാണ് അന്റോണിയൊ കോസ്റ്റ.വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്.

മൂന്ന് ഇടതുപക്ഷ കക്ഷികള്‍ സംയുക്തമായാണ് പെദ്രോയെ താഴെയിറക്കിയത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോസ്റ്റയെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.  മുന്‍ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ കോസ്റ്റ മന്ത്രിയായിരുന്നു.ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നാണ് കോസ്റ്റ അറിയപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോസ്റ്റയുടെ അച്ഛന്‍ ഒര്‍ലാന്‍ഡൊ ഡി കോസ്റ്റ എഴുത്തുകാരനായിരുന്നു. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയ ഒര്‍ലാന്‍ഡൊ പിതാവ് അന്റൊണിയൊ ലൂയിസ് സാന്റോസ് ഡി കോസ്റ്റ ജനിച്ച ഗോവയിലാണ് ചെറുപ്പകാലം ചെലവഴിച്ചിരുന്നത്.

Top