മെല്‍ബണ്‍:ഇന്ത്യയില്‍ ഗോമാംസ വിവാദം കത്തി നില്‍ക്കുമ്പോള്‍ അങ്ങു ന്യുസിലണ്ടില്‍ നിന്നും ഗോമൂത്ര വാര്‍ത്തയും വൈറലാവുന്നു. അനധികൃതമായി വിമാനത്താവളത്തിലൂടെ രണ്ട് കുപ്പി ഗോമൂത്രം കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ന്യസിലന്‍ഡില്‍ ഇന്ത്യന്‍ വംശജയെ അറസ്‌റ്റ് ചെയ്‌തു.ഗോമൂത്രം കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണോ എന്നതു ചര്‍ച്ച ചെയ്യപ്പെടാനിരിക്കെ 400 ഡോളര്‍ പിഴ ചുമത്തി ഇന്ത്യക്കാരി തടി തപ്പി.പിഴയടച്ച ശേഷം മാത്രമാണ് അഗോമൂത്ര യാത്രക്കാരിയെ കസ്‌റ്റംസ് വിട്ടയച്ചത്. ലഗേജ് പട്ടികയില്‍ കുപ്പികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് യുവതിക്ക് വിനയായത്.
ദേശിയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്‌തത്. മരുന്നായി ഉപയോഗിക്കാനാണ് ഗോമൂത്രം യാത്രയില്‍ ഒപ്പംകൂട്ടിയതെന്ന് യുവതി വിശദീകരണം നല്‍കിയതായി കസ്‌റ്റംസ് ഉദ്യോഗസ്‌ഥന്‍ ആന്റണി ഒവെന്‍ വ്യക്‌തമാക്കി.പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായാവണം അവര്‍ ഗോമൂത്രം ഒപ്പം കൂട്ടിയത്ത്. ഗോമൂത്രം ഉപയോഗിച്ച് രോഗങ്ങള്‍ ഭേതപ്പെടുത്താമെന്ന് വിശ്വസിക്കുന്ന അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞില്ലെങ്കിലും പരിശോധനയില്‍ പ്രശ്‌നമുണ്ടാകില്ലെന്ന് വിശ്വസിച്ചിരിക്കാമെന്നും ഒവെന്‍ കൂട്ടിച്ചേര്‍ത്തു. പിഴചുമത്തപ്പെട്ട യുവതിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.