വ്യക്തിപരമായ അപകടങ്ങൾക്കും പരിക്കുകൾക്കും ഉയർന്ന ഇൻഷ്വറനസ് ക്ലെയിം: പദ്ധതിയ്ക്ക് ക്യാബിനെറ്റ് അംഗീകാരം നൽകി

ഡബ്ലിൻ: രാജ്യത്ത് ഉയർന്ന അപകട വ്യക്തിഗത ഇന്റഷ്വറൻസുകളിൽ ഉയർന്ന തുക ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ജുഡീഷ്യൽ കൗൺസിൽ ആക്ടും പഴ്‌സണൽ ഇന്റഷ്വറൻസ് അസൈൻമെന്റ് ബോർഡ് ആക്ടിലും മാറ്റം വരുത്തുന്നതിനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മാസം മുതൽ തന്നെ ഈ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതു സംബന്ധിച്ചുള്ള സർക്കാർ തീരുമാനം ചൊവ്വാഴ്ചയാണ് തീരുമാനം ഉണ്ടായത്. ജസ്റ്റിസ് മന്ത്രി ഹെലൻ മക്കാന്റെയാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉയർന്ന ഇൻഷ്വറൻസ് തുകയും, പരിക്കേറ്റവർക്കുള്ള ഡിഫൻസ് ക്ലെയിമും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഈ നിയമം നടപ്പാകുന്നതോടെ വ്യക്തിപരമായ അപകടങ്ങൾക്ക് ഉണ്ടാകുന്ന പരിരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇൻഷ്വറൻസ് ചിലവ് കുറയ്ക്കുന്നതിനും സാധിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

മാർഗനിർദേശങ്ങളിലുണ്ടായ മാറ്റം ഇപ്പോൾ സാധാരണക്കാർക്ക് ഗുണകരമായ രീതിയിലുള്ളതാകുമെന്നും, ഇതു സംബന്ധിച്ചുള്ള ഭാവിയിലെ മാറ്റം ഉടൻ പുറത്തു വരുമെന്നും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ചർച്ചകളിൽ ജഡ്ജിമാർ ഗൈഡ് ലൈനിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

മേജർ ജുഡീഷ്യൽ കൗൺസിലിൽ 168 ൽ 148 പേരും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. 83 പേർ ഭേദഗതിയെ പിൻതുണച്ച് വോട്ട് ചെയ്തപ്പോൾ 63 പേർ ഇതിന് എതിരായാണ് വോട്ട് ചെയ്തത്.

Top