വീടുവയ്ക്കാൻ സഥലം കണ്ടെത്താനാവാതെ സർക്കാർ; ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഥലങ്ങൾ ഏറെ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ സാധാരണക്കാരായ ആളുകൾക്കു ഹൗസിങ് പദ്ധതി വഴി വീടു നിർമിക്കാൻ സ്ഥലം കണ്ടെത്താനാവാതെ സർക്കാർ വിഷമിക്കുമ്പോൾ പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്നത് ആയിരക്കണക്കിനു ഏക്കർ സ്ഥലമെന്നു റിപ്പോർട്ടുകൾ. പ്രദേശത്തു സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നു ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനും വീടു നിർമിക്കുന്നതിനുമുള്ള പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
നൂറുകണക്കിന് ഏക്കർ സ്ഥലം ഉപയോഗിക്കാതെ തരിശുകിടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ 250 കേന്ദ്രങ്ങളിലായി 80 ഹെക്ടർ സ്ഥലം യാതൊരു വിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാതെയിട്ടിരിക്കുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഥലങ്ങൾ ഏതെങ്കിലും ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവർക്ക് ലെവി ഏർപ്പെടുത്താൻ കഴിഞ്ഞ വർഷം നിയമം മൂലം നിർദേശം നല്കിയിരുന്നു,സ്ഥലത്തിന്റെ മാർക്കറ്റ് വിലയുടെ 3 ശതമാനമാണ് ഇത്തരക്കാർ അടയ്‌ക്കേണ്ടി വരിക.പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ തരിശുഭൂമികളുടെ ഒരു രജിസ്റ്റർ രൂപീകരിച്ചിട്ടുണ്ട്. 2019 മുതൽ ഇത്തരം ഭൂമിയുടെ ഉടമസ്ഥർ സർക്കാരിലേയ്ക്ക് ലെവി അടയ്‌ക്കേണ്ടി വരും.ഉടമസ്ഥരില്ലാത്ത ഭൂമികൾ ഏറ്റെടുത്തു വികസിപ്പിക്കാനുള്ള അധികാരം സിറ്റി കൌൺസിലുകൾക്ക് നല്കിയിട്ടുമുണ്ട്. കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർ നഗരത്തിൽ വീട് വെയ്ക്കണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലാത്തത് കാരണം നഗരത്തിന് പുറത്ത് താമസസൗകര്യം കണ്ടെത്തുകയോ നഗരത്തിൽ തന്നെ ഉയർന്ന വാടകയ്ക്ക് താമസിക്കുകയോയാണിപ്പോൾ<

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top