അയർലൻഡ് തിരഞ്ഞെടുപ്പ്: ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രഖ്യാപിക്കാതെ എക്‌സിറ്റ് പോളുകൾ; ലിയോ വരദാർക്കർ പ്രധാനമന്ത്രിയായേക്കുമെന്നു സൂചന

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ആവേശകരമായ അന്ത്യത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതെയുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുന്നതാണ് ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പ്രതിസന്ധിയിലാക്കുന്നത്.
തിരഞ്ഞെടുപ്പിനു ശേഷം വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ഫൈൻഗായലിലെ നിലവിലെ പ്രധാനമന്ത്രി എൻഡാ കെനി താൻ ഇനി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കില്ലെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. വ്യകതമായ ഭൂരിപക്ഷം ലഭിച്ച് ഇതേ ഭരണ മുന്നണി തന്നെ തുടർന്നെങ്കിൽ മാത്രമേ താൻ പാർട്ടി നേതൃസ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും തുടരു എന്നാണ് നിലവിലെ പ്രധാന മന്ത്രി എൻഡാ കെനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന തിരഞ്ഞെടുപ്പു യോഗത്തിലാണ് ഇദ്ദേഹം മനസു തുറന്നതെന്നാണ പാർട്ടി നേതാക്കൾ പറയുന്നത്.
തിരഞ്ഞെടുപ്പിനു ശേഷം വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ഫൈൻഗായേൽ മറ്റൊരു കക്ഷിയുടെ പിൻതുണയോടെ അധികാരത്തിൽ എത്തിയാൽ താൻ പ്രധാനമന്ത്രി പദത്തിലേയ്ക്കില്ലെന്നു എൻഡാ കെനി ഇതിനോടകം തന്നെ വ്യക്തമാക്കികഴിഞ്ഞു. ഫിന്നാഫെയിൽ അടക്കമുള്ള കക്ഷികൾ ഫൈൻഗായലിനൊപ്പം ചേരുമെന്ന സൂചനകളാണ് ഇരുപാർട്ടികളുടെയും പ്രവർത്തകർ നൽകിയിരിക്കുന്നത്. ഫൈൻ ഗായൽ ഫിന്നാഫെയലിന്റെ പിൻതുണയോടെ അധികാരത്തിൽ എത്തുകയോ, തിരികെയോ ഉള്ള സാധ്യതകളാണ് തിരഞ്ഞെടുപ്പു രംഗത്ത് സജീവമായി കേൾക്കുന്ന്. ഷിൻഫെയിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്ന തന്ത്രമാണ് രണ്ടു പാർട്ടികളും ചേർന്നു സ്വീകരിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തു വന്ന സർവേ ഫലങ്ങളിൽ എൻഡാ കെനിക്കു പകരം ലിയോ വരദാർക്കർ പ്രധാനമന്ത്രിയാകുമെന്ന സൂചനകൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സർവേയിൽ 48 ശതമാനം പേരാണ് വരദാർക്കർ മികച്ച നേതാവാകുമെന്ന സൂചന നൽകിയത്. 28 ശതമാനം ആളുകളാണ് ഇദ്ദേഹത്തെപ്പറ്റി എതിർ അഭിപ്രായം പറഞ്ഞത്. 24 ശതമാനം അറിയില്ലെന്ന മറുപടിയാണ് നൽകിയത്. അദ്ദേഹത്തിന്റെ സ്വന്തം നാടായ ഡബ്ലിനിൽ ഉള്ള 52 ശതമാനം പേർ ഇന്ത്യൻ വംശജനായ വരദാർക്കറിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി എൻഡാ കെനിയുടെ നാട്ടിൽ 43 ശതമാനം മാത്രമാണ് വരദാർക്കറിന്റെ പിൻതുണ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top