മാർച്ച് 8ലെ റഫറണ്ടം; പ്രവാസി കത്തോലിക്കർ ജാഗ്രത പാലിക്കണം – സീറോ മലബാർ കമ്മ്യുണിറ്റി അയർലണ്ട്

ഡബ്ലിൻ :2024 മാർച്ച് 8 ആം തിയതി അയർലൻഡിൽ കുടുംബവും (Family) കുടുംബത്തിലെ പരിചരണവുമായി (Care) ബന്ധപ്പെട്ട്‌ രണ്ടു ഭരണഘടന ഭേദഗതികൾ ചെയ്യാനുള്ള റഫറണ്ടം നടക്കാൻ പോകുകയാണല്ലോ. 39ആം ഭേദഗതിയിലൂടെ രണ്ടു മാറ്റങ്ങളാണ് നിർദ്ദേശിക്കുന്നത്. ഒന്ന് കുടുംബം എന്ന സ്ഥാപനത്തിന്റെ നിർവചനം മാറ്റുന്നതാണ്. Article 41.1.1“The State recognises the Family as the natural primary and fundamental unit group of Society…” എന്നത് “The State recognises the Family, whether founded on marriage or on other durable relationships, as the natural primary and fundamental unit group of Society…” എന്നാക്കി മാറ്റും. ഒപ്പം തന്നെ Article 41.3.1 “The State pledges itself to guard with special care the institution of Marriage, on which the Family is founded, and to protect it against attack.” എന്നതിലെ ‘on which the Family is founded’ എന്ന ഭാഗവും നീക്കം ചെയ്യപ്പെടും.

40ആം ഭേദഗതിയിലൂടെ താഴെപറയുന്ന രണ്ടു ആർട്ടിക്കിളുകൾ എടുത്തു മാറ്റി പുതിയൊരെണ്ണം നിർദ്ദേശിക്കുന്നു. Article 41.2.1 ̊ “In particular, the State recognises that by her life within the home, woman gives to the State a support without which the common good cannot be achieved.”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Article 41.2.2 ̊ “The State shall, therefore, endeavour to ensure that mothers shall not be obliged by economic necessity to engage in labour to the neglect of their duties in the home.”

മുകളിലെ രണ്ടിനും പകരം 42.B എന്നപേരിൽ ഇനി പറയുന്നത് വരും. “The State recognises that the provision of care, by members of a family to one another by reason of the bonds that exist among them, gives to Society a support without which the common good cannot be achieved, and shall strive to support such provision.”

സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഉൾകൊള്ളാൻ വേണ്ടി വിവാഹം സംബന്ധിച്ച ഭേദഗതി ചെയ്ത ആദ്യരാജ്യമാണ് അയർലൻഡ്. അതിലൂടെ കുടുംബം എന്നത് എല്ലാവർക്കും പ്രാപ്യവുമാണ്. കൂടാതെ ‘durable relationships’ വ്യക്തമായി നിർവ്വചിചിട്ടുമില്ല. വിവാഹത്തിന് ഒരു ഉടമ്പടി ആവശ്യമാണ് എന്നാൽ ഒരു തരത്തിലുമുള്ള ഉടമ്പടിയോ നിയമബാധ്യതകളോ ആവശ്യമില്ല എന്നതാണോ ‘other durable relationships’ എന്ന്കൂടി ഉൾപ്പെടുത്തുന്നതിന്റെ ലക്ഷ്യമെന്ന് വ്യക്തമല്ല. അങ്ങനെയെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്നതും വിശദീകരിച്ചിട്ടില്ല. അതുപോലെ കുടുംബപരിചരണത്തിൽ അമ്മമാർക്കുള്ള പങ്ക് സവിശേഷപ്പെട്ടത് തന്നെയാണ്. നിലവിൽ സ്റ്റേറ്റ് അതംഗീകരിക്കുകയും സാമ്പത്തിക ബാധ്യതമൂലം കുടുംബത്തിലെ ജോലികൾ ഉപേക്ഷിച്ചു തൊഴിലിനുപോകാൻ നിർബന്ധിക്കപ്പെടരുത്‌ എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. സ്റ്റേറ്റ് അതിൽ നിന്നും പിന്നോട്ട് പോകുകയാണോ രണ്ടാമത്തെ ഭേദഗതിയിലൂടെ സംഭവിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തിൽ വേണ്ടത്ര വിശദമായ ചർച്ചകൾ നടക്കുകയോ പല ചോദ്യങ്ങൾക്കും സംശയങ്ങൾക്കും തൃപ്തികരമായ മറുപടികളോ വന്നിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെ വോട്ട് ചെയ്യണമെന്നതിൽ അതീവ ജാഗ്രത എല്ലാവരും പുലർത്തണമെന്ന് ഐറിഷ് സീറോ മലബാർ കമ്മ്യുണിറ്റി അഭ്യർത്ഥിക്കുന്നു. ഉത്തരവാദിത്വമുള്ള ഐറിഷ് പൗര/ൻ എന്ന നിലയിൽ റഫറണ്ടത്തിൽ എല്ലാവരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. നിലവിലെപ്പോലെ തുടരണമെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ ‘നോ’ വോട്ട് ചെയ്യാവുന്നതാണ്. യോജിപ്പോ വിയോജിപ്പോ ആയിരുന്നാലും അത് നിങ്ങൾ രേഖപ്പെടുത്തണം അതല്ലെങ്കിൽ റഫറണ്ടത്തിന്റെ ഫലം ഐറിഷ് ജനതയുടെ മുഴുവനുമായുള്ള അഭിപ്രായമായിരിക്കില്ല. നിങ്ങൾക്ക് പൂർണ്ണബോധ്യമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുംവരായ്കകളെ വിലയിരുത്തി വോട്ടു ചെയ്യുക എന്നും അയർലണ്ടിലെ എല്ലാ പ്രവാസികളോടും ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.

സീറോ മലബാർ കമ്മ്യുണിറ്റി, അയർലൻഡ്
Syro Malabar Community, Ireland

Top