കിടപ്പാടം പണയം വച്ച് അയര്‍ലന്റിലെത്തിയത് നേഴ്‌സായി കുടുംബം പുലര്‍ത്താന്‍; ജോലിയുമില്ല ഭക്ഷണവുമില്ല; പരാതി പറഞ്ഞാല്‍ ഭീഷണിയും അസഭ്യവും; ഒലിവര്‍ പ്‌ളേസ്‌മെൻ്റിൻ്റെ ചതി ഇങ്ങനെ

ലിജോ ജോർജ്

കോട്ടയം: ജോലിക്കായി വന്‍ തുക ഏജന്റിനു കൈമാറി അയര്‍ലന്റില്‍ പോയ നേഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടു. കേരളത്തില്‍ നിന്നും വന്ന ഇവര്‍ ജോലിയില്ലാതെയും ചിലവിനു നിവര്‍ത്തിയുമില്ലാതെ കഷ്ടപെടുന്നു. ഫാം ഹൗസിലെ കുതിര ലായത്തിലാണ് 9 ഓളം നേഴ്‌സുമാര്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാതെ ഇവര്‍ മലയാളികള്‍ നല്‍കുന്ന സഹായത്തിലാണ് ജീവന്‍ പോലും നിലനിര്‍ത്തുന്നത്.

കോട്ടയം ഏറ്റുമാനൂരിലേ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്നെ സ്ഥാപനം വഴിയാണ് നിരവധി നേഴ്‌സുമാര്‍ അയര്‍ലന്റില്‍ വന്നിരിക്കുന്നത്. അയര്‍ലന്റിലേക്കുള്ള റിക്രൂട്ട്‌മെന്റ്, ജോലിക്കായുള്ള വിമാന ചിലവ്, ജോലിക്കായി വന്നാല്‍ താമസം ശരിയാകുന്നതുവരെയുള്ള പാര്‍പ്പിടം എല്ലാം സൗജന്യമായി തൊഴിലുടമ നല്‍കും എന്നിരിക്കേ ഏജന്‍സി 4.5 മുതല്‍ 10 ലക്ഷം രൂപ വരെ പലരില്‍ നിന്നും പണം വാങ്ങിക്കുന്നു. പണം വാങ്ങിയ ശേഷം അയര്‍ലന്റില്‍ കൊണ്ടുവരുന്ന ആദ്യ കാലത്ത് ഉള്ളവര്‍ക്ക് ഇവര്‍ ജോലി ഏര്‍പ്പാട് ചെയ്തിരുന്നു. പിന്നീട് അയര്‍ലന്റില്‍ തൊഴില്‍ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് പണത്തിന്റെ ആര്‍ത്തിയില്‍ നേഴ്‌സുമാരേ ചതിക്കുകയായിരുന്നു. അവസാനം ഇവര്‍ എത്തിച്ച നേഴ്‌സുമാര്‍ക്ക് തൊഴിലോ പാര്‍പ്പിടമോ ഭക്ഷണമോ പോലും ഇല്ല.

Also Read :തട്ടിപ്പിനിരയായ നേഴ്സുമാർക്ക് ഏജൻറിന്റെ ഭീഷണി!അയർലണ്ട് നേഴ്സിംഗ് തട്ടിപ്പിന്റെ സൂത്രധാരൻ മെയിൽ നേഴ്സ്.ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്

കിടപ്പാടം പണയം വെച്ച് എത്തിയവര്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അയര്‍ലന്റില്‍ ചേന്ന നേഴ്‌സുമാരായ യുവതികള്‍ കഷ്ടപാടുകള്‍ ഒലിവര്‍ പ്ലേസ്‌മെന്റ് എന്ന ഏജന്‍സിയുടെ അയര്‍ലന്റിലെ പ്രതിനിധിയെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ ഇവരേ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു എന്നും ബന്ധപ്പെട്ടവര്‍ പരാതി പറയുന്നു. നിശബ്ദമായി ഇരുന്നില്ലേല്‍ രാജ്യത്ത് താമസിക്കുന്നത് നിയമ വിരുദ്ധമായതിനാല്‍ പോലീസില്‍ വിവരം അറിയിക്കും എന്നും നാട്ടില്‍ വിടില്ലെന്നും ഒക്കെ ഭീഷണിപ്പെടുത്തുന്നു.

കബളിപ്പിച്ചത് ഒലിവര്‍ പ്ലേസ്‌മെന്റ് ഏജന്റ് ഏറ്റുമാനൂരിലെ സ്ഥാപനത്തില്‍ റെജി എന്ന് പറയുന്ന ആളിന് കൈവശം ലക്ഷങ്ങള്‍ കൊടുത്തതാണ് നേഴ്സുമാര്‍ ലീമെറിക്കിലെ എന്നീസ് റോഡിലെ നേഴ്സിങ് ഹോമിലേക്ക് ജോലി ശരിയയാക്കിയത്. പല കാരണം പറഞ്ഞു പലതവണയായി ഇവര്‍ അഞ്ചര ലക്ഷം രൂപ വാങ്ങിച്ചു എന്ന് ഇതിലെ തട്ടിപ്പിനിരയായ നേഴ്‌സുമാര്‍ പറയുന്നത്. തട്ടിപ്പില്‍ ജോലി ഇല്ലാതെ കഴിഞ്ഞ മൂന്നു മാസമായായി ഇവര്‍ അലയുകയാണ്.

ഇവര്‍ അയര്‍ലന്റില്‍ എത്തിയ ശേഷം ഏജന്റ് പറഞ്ഞ തൊഴില്‍ ഉടമയേ ബന്ധപ്പെട്ടു. എന്നാല്‍ തൊഴില്‍ ഉടമ പറയുന്നത് തന്റെ സ്ഥാപനം ഇപ്പോള്‍ പൂട്ടിയിരിക്കുകയാണെന്നും ഈ ഏജന്റിന് എല്ലാ മുന്നറിയിപ്പും നല്കിയിരുന്നതായും പറയുന്നു. അയര്‍ലന്റിലേ ചില നിയമപരമായ കാരണത്താല്‍ അടച്ചു പൂട്ടിയ നേഴ്‌സിങ്ങ് ഹോമിന്റെ പേരിലാണ് ഏറ്റുമാനൂരിലേ പ്ലേസ്‌മെറ്റ്ന്‍ സ്ഥാപനം റിക്രൂട്ട്‌മെന്റ് നടത്തിയത്. ഈ സ്ഥാപനത്തിലേക്ക് വന്ന മലയാളി നേഴ്‌സുമാര്‍ക്ക് മറ്റൊരിടത്ത് ജോലി നോക്കാനും പറ്റില്ല. നേഴ്‌സുമാര്‍ക്ക് ഉള്ളതാകട്ടെ വെറും 3 മാസത്തേ വര്‍ക്ക് പെര്‍മിറ്റ് വിസ മാത്രം. അതിന്റെ കാലാവധിയും കഴിഞ്ഞു. എല്ലാവരും ഇപ്പോള്‍ ആശങ്കയിലും ഒളിവിലും എന്നപോലെ കഴിയുന്നു.

ഏറ്റുമാനൂരിലേ ഒലിവര്‍ പ്‌ളേസ്‌മെന്റ് അയര്‍ലന്റ് റിക്രൂട്ട്‌മെന്റ് പേരില്‍ ഇതിനകം തട്ടിയത് കോടി കണക്കിന് രൂപയാണ്.നേഴ്‌സുമാര്‍ക്ക് അയര്‍ലന്റ് റിക്രൂട്ട്‌മെന്റിനായി ഒരു രൂപ ചിലവില്ലാതിരിക്കെയാണ് അയര്‍ലന്റിലേക്ക് വരുന്നവരില്‍ നിന്നും മധ്യവര്‍ത്തിയായി നിന്ന് ഇവര്‍ പണം വാങ്ങിക്കുന്നത്. പൂട്ടി കിടക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ വരെ ഇവര്‍ നേഴ്‌സുമാരേ കേരളത്തില്‍ നിന്നും കൊണ്ടുവന്ന് വഞ്ചിക്കുന്നു. ചില ലോക്കല്‍ ഇന്റര്‍നെറ്റ് സൈറ്റിലും, ബ്‌ളോഗിലുമൊക്കെ പരസ്യം ചെയ്താണ് ഇവര്‍ ഉദ്യോഗാര്‍ഥികളേ വലയിലാക്കുന്നത്. ചില ട്രാവല്‍ ഏജന്റുമാരും ഇതിനു പിന്നില്‍ ഉണ്ടെന്നും ഇതില്‍ ചിലര്‍ പ്രവാസികള്‍ ആണെന്നും ചതിയില്‌പെട്ടവര്‍ പറയുന്നു.

വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്റ്റ് വരെ ഏര്‍പ്പെടുത്തി നല്കുന്ന വന്‍ കണ്ണികള്‍ ഇതിനു പിന്നില്‍ ഉണ്ട്. ഒരു ഐ.ഇ എല്‍ ടി.എസ് സര്‍ട്ടിഫികറ്റിനായി 25 ലക്ഷം ഒക്കെയാണ് വാങ്ങിക്കുന്നത്. ഇരുപത്തി അഞ്ചും മുപ്പതും ലക്ഷം രൂപ കൊടുത്ത് ഫെയിക്ക് ഐ എല്‍ ടി എസ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം എത്തി ചതിക്കപ്പെട്ടു പിടിയിലായ നൂറു കണക്കിന് നേഴ്സുക്കാര്‍ അയര്‍ലണ്ടില്‍ നിന്നും ജോലി നഷ്ടപ്പെട്ടു തിരിച്ചു പോയിരിക്കുന്നു. ഇവര്‍ക്ക് ചിലവിട്ട 25 ലക്ഷം രൂപയും പോയി. മാത്രമല്ല ഒരിക്കലും ആ പാസ്‌പോര്‍ട്ടില്‍ യൂറോപ്പിലേക്കും വിദേശത്തും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ജീവിതം തകരുകയും ചെയ്യുകയാണ്.ഇതിനു പിന്നിലും ഒലിവര്‍ പ്‌ളേസ്മന്റ് ഉണ്ട് എന്നും ഇവര്‍ വഴി വന്ന് ചതിക്കപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

Top